സൂര്യയുടെ ടീമിലെ സ്ഥാനം തെറിക്കാൻ കാരണം അവനാണ്. നിർഭാഗ്യം സൂര്യയെ ബാധിച്ചിട്ടില്ലെന്ന് പോണ്ടിംഗ്.

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിലായിരുന്നു സൂര്യകുമാർ യാദവ് തന്റെ ടെസ്റ്റ് കരിയറിന്റെ അരങ്ങേറ്റം കുറിച്ചത്. വലിയ പ്രതീക്ഷയോടെ മത്സരത്തിലേക്ക് എത്തിയെങ്കിലും ഇന്ത്യയ്ക്കായി നാഗപൂരിൽ മികച്ച പ്രകടനം നടത്താൻ സൂര്യയ്ക്ക് സാധിച്ചില്ല. ആദ്യ ഇന്നിങ്സിൽ 20 പന്തുകൾ കളിച്ച സൂര്യ വെറും 8 റൺസ് മാത്രമായിരുന്നു നേടിയത്. ശേഷമുള്ള മത്സരങ്ങളിൽ നിന്ന് ഇന്ത്യ സൂര്യകുമാറിനെ മാറ്റിനിർത്തുകയും ചെയ്തു. ശേഷം ഒരു ഇന്നിംഗ്സിലെ മോശം പ്രകടനത്തിന്റെ പേരിൽ സൂര്യകുമാറിനെ മാറ്റിനിർത്തിയതിനെതിരെ വലിയ രീതിയിൽ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. ഇതിനെ സംബന്ധിച്ചാണ് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ് സംസാരിക്കുന്നത്.

നിർഭാഗ്യമല്ല സൂര്യയെ ടീമിൽ നിന്ന് ഒഴിവാക്കാൻ കാരണമായത് എന്നാണ് പോണ്ടിംഗ് പറയുന്നത്. “അയാൾ നിർഭാഗ്യവാനാണ് എന്ന് എനിക്ക് തോന്നുന്നില്ല. അയാൾക്ക് ഒരു ടെസ്റ്റ് മത്സരമേ കളിക്കാൻ സാധിച്ചുള്ളൂ എന്നത് വസ്തുത തന്നെയാണ്. ശ്രേയസ് അയ്യർ പൂർണ്ണ ഫിറ്റ്നസോടെ ടീമിലേക്ക് തിരികെയെത്താൻ ഇന്ത്യ കാത്തിരിക്കുകയായിരുന്നു. അതാണ് സൂര്യയുടെ സ്ഥാനം നഷ്ടപ്പെടാൻ കാരണമായത്. കഴിഞ്ഞ 12 മാസങ്ങളിൽ ഇന്ത്യൻ സാഹചര്യത്തിൽ ശ്രേയസ് അയ്യർ വളരെ മികച്ച രീതിയിൽ തന്നെയാണ് കളിച്ചിരുന്നത്. അതിനാൽതന്നെ അയ്യർ മധ്യനിരയിൽ എത്തിയതിനാലാണ് സൂര്യയുടെ സ്ഥാനം നഷ്ടമായത് എന്ന് നിസംശയം പറയാനാവും.”- പോണ്ടിംഗ് പറയുന്നു.

FqDQZRoaYAAVqjR

“എന്നിരുന്നാലും സൂര്യയുടെ സമയം വന്നെത്തുമെന്ന് എനിക്കുറപ്പാണ്. അയാൾ നിശ്ചിത ഓവർ ക്രിക്കറ്റിൽ വളരെയധികം മികവു കാട്ടുന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലും അയാൾക്കത് തുടരാൻ സാധിക്കും. എല്ലാ സാഹചര്യങ്ങളിലും അത്തരത്തിൽ പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിക്കുന്ന താരമാണ് സൂര്യകുമാർ യാദവ്. ഇന്ത്യയുടെ മധ്യനിരയിൽ ഇനിയൊരു സ്ലോട്ട് തുറക്കപ്പെട്ടാൽ അത് സൂര്യക്കുള്ളതാണ്.”- പോണ്ടിംഗ് കൂട്ടിച്ചേർക്കുന്നു.

കുറച്ചധികം കാലത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ശ്രേയസ് അയ്യർ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തിയത്. അഹമ്മദാബാദിൽ നടക്കുന്ന നാലാം ടെസ്റ്റിലും ശ്രേയസ് അയ്യർ തന്നെ ഇന്ത്യക്കായി നാലാം നമ്പറിൽ കളിക്കാനാണ് സാധ്യത. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകം തന്നെയാണ് അഹമ്മദാബാദ് ടെസ്റ്റ്.

Previous articleബാബര്‍ അസമിന്‍റെ സെഞ്ചുറി കരുത്തില്‍ നേടിയത് 240 റൺസ്. പുല്ലുപോലെ ചെയ്‌സ് ചെയ്ത് ജയ്സൻ റോയ്‌.
Next articleനാലാം ടെസ്റ്റില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍