അയാൾക്ക്‌ വേണ്ടി ഞങ്ങൾക്ക് കിരീടം നേടണം :മറ്റ് ടീമുകൾക്ക് മുന്നറിയിപ്പ് നൽകി റെയ്ന

0
3

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ അധികം ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക്‌ തുടക്കം കുറിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ മറ്റുള്ള ടീമുകൾക്ക് എല്ലാം മുന്നറിയിപ്പ് നൽകുകയാണ് മുൻ ഇന്ത്യൻ താരവും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് വിശ്വസ്ത ബാറ്റ്‌സ്മാൻ കൂടിയായ സുരേഷ് റെയ്ന. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും കഴിഞ്ഞ വർഷം വിരമിച്ച താരം പക്ഷേ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനോപ്പം ഇനി ഏറെ വർഷങ്ങൾ തനിക്ക് കളിക്കാനുണ്ട് എന്ന് പറഞ്ഞ റെയ്ന കഴിഞ്ഞ ദിവസം ഇതിഹാസ നായകനും സുഹൃത്തുമായ ധോണിയുടെ ഐപിഎല്ലിൽ നിന്നുള്ള വിരമിക്കലിനെ കുറിച്ചും വിശദീകരണം നൽകിയിരുന്നു

എന്നാൽ ഈ സീസൺ ഐപിൽ കിരീടം ധോണിക്കായി നേടുകയാണ് ചെന്നൈ ടീമിലെ എല്ലാവരും ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാക്കുകയാണ് താരം ഇപ്പോൾ.ധോണിക്കായി വീണ്ടും ഞങ്ങൾ കപ്പ്‌ അടിക്കുമെന്ന ഉറച്ച ആത്മവിശ്വാസം പ്രകടിപ്പികുകയാണ് റെയ്ന ഇപ്പോൾ. സ്റ്റാർ സ്പോർട്സിന് അനുവദിച്ച ഒരു ആഭിമുഖത്തിലാണ് താരം നിലപാട് വിശദമാക്കിയത്.മുൻപ് മൂന്ന് തവണ ഐപിൽ ചാമ്പ്യൻമാരായ ചെന്നൈ ടീം ഇതുവരെ എല്ലാ സീസണിലും ധോണി എന്ന ഒരൊറ്റ നായകന്റെ കീഴിലാണ് ഐപിൽ കളിച്ചിട്ടുള്ളത്.2020 സീസണിൽ മാത്രമാണ് ചെന്നൈ ടീം ആദ്യമായി ഐപിൽ പ്ലേഓഫ്‌ കാണാതെ തന്നെ പുറത്തായാത്.

“വളരെ പ്രതീക്ഷകളോടെയും ഒപ്പം ഏറെ ആത്മംവിശ്വാസത്തോടെയുമാണ് ടീം ചെന്നൈ ഇത്തവണ ദുബായിയിൽ എത്തുക കൂടാതെ ടീമിനോപ്പം എല്ലാ വിദേശ താരങ്ങൾ അടക്കം എത്തുമെന്ന് ഞങ്ങൾ വുശ്വസിക്കുന്നു. ഇത്തവണയും ധോണിക്കായി കിരീടം നെടുവാനാണ് എല്ലാം പരിശ്രമവും. ടീമിലെ താരങ്ങൾ എല്ലാം ഫോമിലേക്ക് എത്തുന്നതിനാൽ ആത്മവിശ്വാസം ധോണിക്കുമുണ്ട് “മുൻ ഇന്ത്യൻ താരം അഭിപ്രായം വിശദമാക്കി

അതേസമയം നിലവിൽ കുടുംബവും ഒപ്പം ഹിമാചൽ പ്രദേശിലെ ഷിംലയിൽ അവധി ആഘോഷിച്ച ധോണി ഐപിഎല്ലിലെ മത്സരങ്ങൾക്കായി വൈകാതെ തന്നെ പരിശീലനം ആരംഭിക്കും. എന്നാൽ ഫാഫ് ഡ്യൂപ്ലസിസ് അടക്കമുള്ള താരങ്ങൾ ശേഷിക്കുന്ന മത്സരങ്ങൾ ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് മുൻപിൽ നിൽക്കേ കളിക്കാൻ എത്തുമോയെന്ന ആശങ്കയിലാണ് ചെന്നൈ ടീം മാനേജ്മെന്റ്.

LEAVE A REPLY

Please enter your comment!
Please enter your name here