സൂര്യകുമാറിന് ഏഷ്യകപ്പ്‌ സ്‌ക്വാഡിൽ ഇടംകിട്ടിയത് ഭാഗ്യം കൊണ്ട് മാത്രം. മോശം പ്രകടനങ്ങളെപറ്റി ടോം മൂഡി.

sky century vs sri lanka

2023 ഏഷ്യാകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ഏറെക്കാലമായി പരിക്കിന്റെ പിടിയിലായിരുന്ന ശ്രേയസ് അയ്യരും രാഹുലും ഏഷ്യാകപ്പിലൂടെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരികയാണ്. ഇതോടൊപ്പം തിലക് വർമ, സൂര്യകുമാർ യാദവ് തുടങ്ങിയവരെയും ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തിരുന്നാലും സൂര്യകുമാർ യാദവിന് ഏഷ്യാകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ അവസരം ലഭിച്ചത് ഭാഗ്യം കൊണ്ടു മാത്രമാണ് എന്നാണ് ടോം മൂഡി പറയുന്നത്. സൂര്യകുമാറിനേക്കാൾ മികച്ച ഒരു ഓപ്ഷൻ ഇന്ത്യൻ ടീം മാനേജ്മെന്റിന് തിരഞ്ഞെടുക്കാമായിരുന്നു എന്ന് മൂഡി പറയുന്നു.

ഇന്ത്യക്കായി ഏകദിന ഫോർമാറ്റിൽ ഇതുവരെ മികച്ച ഫോമിലേക്ക് എത്താൻ സൂര്യകുമാർ യാദവിന് സാധിച്ചിട്ടില്ല. പല അവസരങ്ങൾ ഇന്ത്യ സൂര്യയ്ക്ക് നൽകിയെങ്കിലും വലിയ ഇന്നിംഗ്സുകൾ കെട്ടിപ്പടുക്കുന്നതിൽ സൂര്യ പരാജയപ്പെടുകയാണ് ചെയ്യുന്നത്. പക്ഷേ പലപ്പോഴും ഇന്ത്യ സൂര്യകുമാറിൽ കൂടുതൽ വിശ്വാസം അർപ്പിക്കുന്നു.

ഇതുവരെ 26 ഏകദിന മത്സരങ്ങൾ സൂര്യകുമാർ കളിച്ചിട്ടുണ്ട്. ഇതിൽ 24 ഇന്നിംഗ്സുകളിൽ നിന്ന് 511 റൺസ് മാത്രമാണ് സൂര്യകുമാർ നേടിയിട്ടുള്ളത്. 2023ൽ ഇതുവരെ 10 ഏകദിനങ്ങൾ കളിച്ച സൂര്യകുമാറിന്റെ ശരാശരി വെറും 14 റൺസ് മാത്രമാണ്. ഈ സാഹചര്യത്തിൽ സൂര്യകുമാർ ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനമർഹിക്കുന്നോ എന്ന ചോദ്യം പ്രസക്തമാണ്.

Read Also -  ഷഫാലിയുടെ 'സേവാഗ് സ്റ്റൈൽ' വെടിക്കെട്ട് 🔥🔥 ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി ഇന്ത്യ ഏഷ്യകപ്പ്‌ സെമിയിൽ.

“സൂര്യകുമാർ യാദവ് ഇന്ത്യയുടെ ഏഷ്യാകപ്പിനുള്ള സ്ക്വാഡിലെത്തിയത് ഒരു ഭാഗ്യം കൊണ്ടാണ്. നമ്മളെല്ലാവരും കാണാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു താരം തന്നെയാണ് സൂര്യകുമാർ യാദവ്. അതെനിക്കറിയാം. പക്ഷേ ഏകദിന ക്രിക്കറ്റിൽ ഇതുവരെ തന്റെ കഴിവ് പുറത്തെടുക്കാൻ സൂര്യകുമാർ യാദവിന് സാധിച്ചിട്ടില്ല. ഇതുവരെ 20ലധികം ഏകദിന മത്സരങ്ങൾ സൂര്യ കളിച്ചിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ സൂര്യകുമാറിനേക്കാൾ നല്ല ഓപ്ഷനുകൾ ഇന്ത്യയ്ക്ക് മുൻപിലുണ്ടായിരുന്നു.

ജയിസ്വാളിനെ പോലെ തുടക്കത്തിൽ തന്നെ മികവ് കാട്ടിയ ഒരു യുവ കളിക്കാരനെ ഇന്ത്യയ്ക്ക് ടീമിൽ ഉൾപ്പെടുത്താമായിരുന്നു. അല്ലെങ്കിൽ ആ സ്ഥാനത്ത് ഒരു റിസ്റ്റ് സ്പിന്നറെയെങ്കിലും ഇന്ത്യ ഉൾപ്പെടുത്തേണ്ടിയിരുന്നു.”- ടോം മൂഡി പറയുന്നു.

കുറച്ചധികം സർപ്രൈസുകളുമായി ആണ് ഇന്ത്യ ഏഷ്യാകപ്പിനുള്ള തങ്ങളുടെ സ്ക്വാഡ് പ്രഖ്യാപിച്ചത്. ട്വന്റി 20 മത്സരങ്ങളിൽ മാത്രം ഇതുവരെ അണിനിരന്നിട്ടുള്ള തിലക് വർമ്മ അടക്കമുള്ള യുവ താരങ്ങളെ ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ യുസ്വെന്ദ്ര ചഹലിനെ ഒഴിവാക്കി ഇന്ത്യ കുൽദീപിന് സ്ക്വാഡിൽ ഇടം നൽകിയിരിക്കുന്നു. ഒപ്പം സഞ്ജു സാംസണിനെ ബായ്ക്കപ്പ് കളിക്കാരനായിയാണ് സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Scroll to Top