ലോകകപ്പിൽ ഒരുങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. സൂപ്പർതാരം ഡേവിഡ് വാർണർ പരിക്കേറ്റ് ഇംഗ്ലണ്ടിനെതിരായ മൂന്നാം 20-20യിൽ പുറത്തായി. കഴുത്തിലെ പേശികൾക്കേറ്റ പരിക്ക് എത്രമാത്രം ഗുരുതരമാണെന്ന് വ്യക്തമല്ല.
ഈ മാസം 22ന് ന്യൂസിലാൻഡിനെതിരെയാണ് ലോകകപ്പിലെ ഓസ്ട്രേലിയയുടെ ആദ്യ മത്സരം. ലോകകപ്പ് മത്സരത്തിന് മുമ്പ് ഇന്ത്യക്കെതിരെ സന്നാഹമ ത്സരവും ഓസ്ട്രേലിയയിലക്ക് കൊണ്ട്. യുഎഇയിൽ വച്ച് നടന്ന കഴിഞ്ഞ ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെൻ്റ് ആയിരുന്നു ഡേവിഡ് വാർണർ.
![ലോകകപ്പിനൊരുങ്ങുന്ന ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. സൂപ്പർതാരം പരിക്കില്‍ 1 images](https://sportsfan.in/wp-content/uploads/2022/10/images.jpeg)
പരിക്കേറ്റ് മത്സരത്തിൽ നിന്നും പുറത്തായതോടെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഡേവിഡ് വാർണറിന് പകരം സ്മിത്താണ് കളിക്കാൻ ഇറങ്ങിയത്. അതേസമയം മൂന്നാം മത്സരം മുഴുവനാക്കുവാൻ ഇരു ടീമുകൾക്കും സാധിച്ചില്ല. പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ട് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.
![ലോകകപ്പിനൊരുങ്ങുന്ന ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. സൂപ്പർതാരം പരിക്കില്‍ 2 images 1](https://sportsfan.in/wp-content/uploads/2022/10/images-1.jpeg)
മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്താൽ 12 ഓവറിൽ 112 റൺസ് നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ 30 റൺസിന മൂന്നു വിക്കറ്റ് നഷ്ടത്തിൽ നിൽക്കുമ്പോൾ വീണ്ടും കളി നിർത്തി. ഇതോടുകൂടെ ഡക്ക് വർക്ക് ലൂയിസ് നിയമപ്രകാരം കളി അവസാനിപ്പിക്കുകയും പരമ്പര ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് കിരീടം നൽകുകയും ചെയ്തും