കൊച്ചിയിലെ മഴയില്‍ എടികെയുടെ ഗോള്‍മഴ. കേരള ബ്ലാസ്റ്റേഴ്സിനു പരാജയം.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്സിനു തോല്‍വി. ദിമിത്രി പെട്രറ്റോസ് ഹാട്രിക്ക് നേടിയ മത്സരത്തില്‍ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് എടികെയുടെ വിജയം.

മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ആക്രമണത്തിനു തുടക്കമിട്ടു. ആദ്യ മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തുമായിരുന്നു. മലയാളി താരം സഹല്‍ പന്തുമായി ബോക്സില്‍ ചുവടുകള്‍ വച്ചെങ്കിലും ഗോള്‍ നേടാനായില്ലാ. ആറാം മിനിറ്റില്‍ ഇവാന്‍ കലിയുഷ്നിയിലൂടെ കേരളം ലീഡ് നേടി.

തുടക്കം പതറിയെങ്കിലും പിന്നീട് കളി മെനഞ്ഞ എടികെ മോഹന്‍ ബഗാന്‍ ഹാഫ്ടൈമിനു മുന്‍പ് രണ്ട് ഗോള്‍ അടിച്ചു. 26ാം മിനിറ്റില്‍ ഹ്യൂഗോ ബോമസിന്‍റ് പാസ്സില്‍ നിന്നും ദിമിത്രി പ്രടറ്റോസ് സ്കോര്‍ ചെയ്തു.

38ാം മിനിറ്റില്‍ മോഹന്‍ ബഗാന്‍ രണ്ടാം ഗോള്‍ നേടി. മനവീര്‍ സിങ്ങിന്‍റെ തകര്‍പ്പന്‍ പാസ്സിലൂടെ ജോണി കൊക്കോയാണ് സ്കോര്‍ ചെയ്തത്.

രണ്ടാം പകുതിയില്‍ ദിമിത്രി പെട്രറ്റോസ് വീണ്ടും ഗോള്‍ സ്കോര്‍ ചെയ്ത്. മാറ്റങ്ങള്‍ വരുത്തി കേരളാ ബ്ലാസ്റ്റേഴ്സ് ഗോള്‍ നേടാനുള്ള ശ്രമത്തിനിടെ ഗോള്‍കീപ്പറിന്‍റെ പിഴവില്‍ കേരളത്തിനു ഒരു ഗോള്‍ ലഭിച്ചു. രാഹുല്‍ നല്‍കിയ ക്രോസ് പിടിക്കുന്നതില്‍ പരാജയപ്പെട്ട എടികെ മോഹന്‍ ബഗാന്‍ കീപ്പര്‍ വിശാല്‍ കെയ്തിന്‍റെ കാലുകളുടെ ഇടയിലൂടെ വലയ്ക്ക് അകത്ത് കയറി

എന്നാല്‍ ഗോള്‍ അടിക്കാനുള്ള ശ്രമത്തിനിടെ പ്രതിരോധം മറന്ന ബ്ലാസ്റ്റേഴ്സിനെ സാക്ഷിയാക്കി ലെനി റോഡ്രിഗസും, ദിമിത്രി പെട്രറ്റോസ് തന്‍റെ ഹാട്രിക്കും നേടി.

കേരളത്തിന്‍റെ അടുത്ത മത്സരം ഒഡീഷക്കെതിരെയാണ്.