ടി20 ലോകപ്പില്‍ അട്ടിമറി. ശ്രീലങ്കയെ തകര്‍ത്ത് നമീബിയ

ഐസിസി ടി20 ലോകകപ്പ് യോഗ്യത മത്സരത്തില്‍ നമീബിയ ശ്രീലങ്കയെ പരാജയപ്പെടുത്തി. നമീബിയ ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 19 ഓവറില്‍ 108 റണ്‍സില്‍ എല്ലാവരും പുറത്തായി. ഗീലോങിൽ നടന്ന മത്സരത്തിൽ 55 റൺസിനാണ് ഏഷ്യ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയെ നമീബിയ തകർത്തത്.

23 പന്തിൽ 29 റൺസ് നേടിയ ദാസുൻ ഷണക മാത്രമാണ് ശ്രീലങ്കൻ നിരയിൽ അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.

നമീബിയക്ക് വേണ്ടി ബർനാൾഡ് സ്കോൾട്സ്, ബെൻ ഷികാൻഗോ ജാൻ ഫ്രൈലിങ്ക് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കക് രണ്ടാം ഓവറില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടപ്പെടാന്‍ തുടങ്ങി. പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നമീബിയ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 163 റണ്‍സെടുത്തു. ജാന്‍ ഫ്രൈലിങ്ക് 28 പന്തില്‍ 44 ഉം ജെജെ സ്‌മിത് 16 പന്തില്‍ പുറത്താകാതെ 31 ഉം റണ്‍സെടുത്തു. 15 ഓവറില്‍ 95/6 എന്ന സ്കോറില്‍ തകര്‍ച്ച നേരിടുകയായിരുന്നു നമീബിയക്കായി ഇരുവരും 70 റണ്‍സിന്‍റെ കൂട്ടുകെട്ട് ഏഴാം വിക്കറ്റില്‍ സൃഷ്‌ടിച്ചു. ലങ്കയ്‌ക്കായി പ്രമോദ് മദുഷന്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി.