എന്നെ ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ സച്ചിനോ കോഹ്ലിയോ അല്ല. അത് ആരാണെന്ന് വെളിപ്പെടുത്തി സുനിൽ നരെയ്ൻ

തന്‍റെ കരിയറിൽ തന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ച് ബാറ്റ്സ്മാൻ കോഹ്ലിയോ സച്ചിനോ അല്ല എന്ന് സുനിൽ നരെയ്ൻ. തൻ്റെ കരിയറിൽ തന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സേവാഗ് ആണെന്നാണ് താരമിപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. കെ കെ ആറിനു വേണ്ടി 150ആം മത്സരത്തിന് ഒരുങ്ങുന്നതിന് മുമ്പ് നടത്തിയ അഭിമുഖത്തിലാണ് താരം തന്നെ ബുദ്ധിമുട്ട് ബാറ്റ്സ്മാൻ്റെ പേര് വെളിപ്പെടുത്തിയത്.

“അത് വീരേന്ദർ സെവാഗാണെന്ന് ഞാൻ പറയേണ്ടിവരും. അദ്ദേഹത്തിനെതിരെ ബൗൾ ചെയ്യുകയെന്നത് എല്ലായ്പോഴും ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ടീം ഏതു സാഹചര്യത്തിൽ ആയിരുന്നാലും കളി നിലനിർത്തുന്ന ബാറ്റ്സ്മാനായിരുന്നു സെവാഗ്, ഏതു സാഹചര്യത്തിലും അവൻ അവൻ്റേതായ രീതിയിലാണ് ബാറ്റിങ് തുടർന്നത്.

images 33 1

ഏകദിനത്തിൽ ഒരു തവണയും ഐപിഎല്ലിൽ രണ്ടുതവണയും ആണ് നരെയ്ൻ സെവാഗിനെതിരെ പന്തെറിഞ്ഞിട്ടുള്ളത്. മൂന്ന് ഇന്നിംഗ്സുകളിൽ നിന്നായി 35 പന്തിൽ 56 റൺസ് നേടിയിട്ടുള്ള സെവാഗിനെ ഒരു തവണപോലും പുറത്താക്കാൻ താരത്തിന് ആയിട്ടില്ല.

images 36 1

”ഒരു മോശം പന്തിൽ ബാറ്റ്സ്മാൻ സിക്സ് നേടിയാൽ തീർച്ചയായും അടുത്തതായി മികച്ച പന്ത് തന്നെ ഞാൻ എറിയണം. എന്നാൽ ഒരു നല്ല പന്തിൽ ബാറ്റ്സ്മാൻ സിക്സ് നേടിയാൽ അടുത്ത പന്തും അതേ രീതിയിലായിരിക്കും ഞാൻ എറിയുക. തുടർച്ചയായി അതേ ഷോട്ട് കളിക്കുവാൻ ബാറ്റ്സ്മാന് സാധിക്കില്ല, അവർ തീർച്ചയായും മറ്റൊരു ഷോട്ടിന് ശ്രമിക്കും.”- വെടിക്കെട്ട് ബാറ്റ്സ്മാന്മാർക്കെതിരെ എങ്ങനെയാണ് താൻ പന്തെറിയുന്നതിനെ കുറിച്ച് സുനില്‍ നരൈന്‍ പറഞ്ഞു.