ഇന്ത്യ :ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിലും അപൂർവ്വമായ നേട്ടങ്ങൾ സൃഷ്ടിക്കപ്പെട്ട് കഴിഞ്ഞു. ഓവൽ ടെസ്റ്റ് മത്സരത്തിൽ മൂന്നാം ദിനം മാസ്മരിക ബാറ്റിങ് പ്രകടനത്താൽ സ്റ്റാറായി മാറി കഴിഞ്ഞത് രോഹിത് ശർമ്മയാണ്. ഇന്നലത്തെ ഇന്നിങ്സിലൂടെ രോഹിത് ശർമ്മ വീണ്ടും ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ റേഞ്ച് എന്തെന്ന് ഏറെ മനോഹരമായി തെളിയിച്ചു. ഇന്നലെ ഓവൽ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിൽ മൂന്നാം ദിനം രോഹിത് നേടിയത് 256 പന്തുകളിൽ നിന്നും 127 റൺസാണ്.14 ഫോറും ഒരു സിക്സും ഉൾപ്പെട്ട ഈ ഇന്നിങ്സിൽ താരം മൊയിൻ അലിയുടെ പന്തിൽ സിക്സ് പറത്തിയാണ് ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ എട്ടാം സെഞ്ച്വറി നേട്ടവും ഒപ്പം വിദേശത്തെ ടെസ്റ്റിലെ ആദ്യ സെഞ്ച്വറി എന്നുള്ള നേട്ടവും കരസ്ഥമാക്കിയത്. കൂടാതെ ടെസ്റ്റ് ക്രിക്കറ്റിൽ രോഹിത്തിന്റെ ആദ്യത്തെ ഓവർസീസ് സെഞ്ചുറിക്കാണ് ഇന്നലെ ഓവൽ വേദിയായത്. താരത്തെ ക്രിക്കറ്റ് പ്രേമികളും മുൻ താരങ്ങളും അടക്കം വാനോളം പുകഴ്ത്തി എങ്കിലും ഏറെ ശ്രദ്ധേയമായി മാറുന്നത് സുനിൽ ഗവാസ്ക്കറിന്റെ വാക്കുകളാണ്. ഓവൽ ടെസ്റ്റിൽ കണ്ടത് ജീനിയസ് രോഹിത് ശർമ്മയെയാണെന്ന് അഭിപ്രായപ്പെട്ട മുൻ താരം രോഹിത്തിന്റെ ഇന്നിങ്സിന്റെ സവിശേഷതകൾ വിശദമാക്കി.
ക്രീസിൽ നിലയുറപ്പിച്ചാൽ രോഹിത്തിന്റെ ബാറ്റിൽ നിന്നും ഷോട്ടുകൾ ഒഴുകും എന്നും പറഞ്ഞ സുനിൽ ഗവാസ്ക്കർ ഓവൽ ടെസ്റ്റിൽ മാത്രമല്ല പരമ്പരയിലെ മുൻ മത്സരങ്ങളിലും രോഹിത്തിന്റെ ഈ മികവ് കണ്ടതാണ് എന്നും വിവരിച്ചു”ഈ രോഹിത് ഇന്നിങ്സിനെ വർണിക്കുവാൻ വാക്കുകൾ ഇല്ല. അവിശ്വസനീയം എന്ന് പറയുവാൻ കഴിയുന്ന ബാറ്റിങ്.ന്യൂബോൾ സ്വിങ്ങുമായി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർമാർ എത്തിയിട്ടും അവരെ അനായസമായി നേരിട്ട ഈ ശൈലി ആകർഷകമായി തോന്നി.ബൗളുകളെ ഡിഫെൻഡ് ചെയ്യുന്ന നിമിഷം രോഹിത്തിന്റെ ബാറ്റ് നേരെയാണ് ഇതാണ് ഏറ്റവും മനോഹര കാഴ്ച.ഒരു ടെസ്റ്റ് മത്സരത്തിൽ എങ്ങനെയാണ് ഇന്നിങ്സ് പടുത്തുയർത്തേണ്ടത് എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരമാണ് ഇത്”സുനിൽ ഗവാസ്ക്കർ വാചാലനായി
മൊയിൻ അലിയുടെ പന്തിൽ രോഹിത് സിക്സ് അടിച്ചാണ് സെഞ്ച്വറി നേടിയത്. ക്രീസിൽ നിന്നും ചാടിയിറങ്ങിയുള്ള ഈ ഒരു ഷോട്ടിനെയും ഗവാസ്ക്കർ വാനോളം പ്രശംസിച്ചു.”സെഞ്ച്വറി അടിക്കാനായി മികച്ച ഫൂട് വർക്ക് ഉപയോഗിച്ച് കളിച്ച ആ ഷോട്ടും മനോഹരമായി. ഫിഫ്റ്റി അടിച്ച് കഴിഞ്ഞാൽ ഷോട്ടുകളിൽ എല്ലാം ഒരു വെറൈറ്റി നമുക്ക് രോഹിത് ശർമ്മ ബാറ്റിങ്ങിൽ കാണുവാൻ സാധിക്കും. അതാണ് ഓവലിൽ നാം കണ്ടത്.രോഹിത് ശർമ്മ എന്താണോ ഓരോ മത്സരത്തിലും സാഹചര്യം ആവശ്യപെടുന്നത് അത് അനുസരിച്ചാണ് കളിച്ചത് “ഗവാസ്ക്കർ നിരീക്ഷിച്ചു