ഇംഗ്ലണ്ടിന് എത്ര ടാര്‍ഗറ്റ് നൽകണം :ഉപദേശം നൽകി ലക്ഷ്മൺ

Rohit century vs England

ഇന്ത്യ :ഇംഗ്ലണ്ട് ഓവൽ ക്രിക്കറ്റ്‌ ടെസ്റ്റിൽ ജയം ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇരു ടീമുകളും. അത്യന്തം വാശിയേറിയ മത്സരത്തിൽ മൂന്നാം ദിനം 171 റൺസ് നിർണായക ലീഡാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ കൈവശമുള്ളത്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് എന്നുള്ള സ്കോറിൽ നിന്നും നാലാം ദിനത്തിൽ ബാറ്റിങ് പുനരാരംഭിക്കുന്ന ഇന്ത്യൻ ടീം 300 റൺസിനും മുകളിലുള്ള ലീഡാണ് സ്വപ്നം കാണുന്നത്. അഞ്ചാം ദിവസം സ്പിൻ ബൗളർമാർക്ക് കൂടി പിന്തുണ ലഭിക്കുന്ന പിച്ചിൽ 300 റൺസിൽ കുറഞ്ഞ ഒരു ലീഡ് കോഹ്ലിയും ടീമും ആഗ്രഹിക്കുന്നില്ല. 22 റൺസുമായി വിരാട് കോഹ്ലിയും ഒപ്പം ഒൻപത് റൺസുമായി ജഡേജയുമാണ് ക്രീസിൽ. ബാറ്റിംഗിന് ഇനി വരാനുള്ള രഹാനെ, റിഷാബ് പന്ത് എന്നിവർ ഫോമിലല്ല എന്നതാണ് ആശങ്ക സമ്മാനിക്കുന്ന ഘടകം.

85921885

അതേസമയം രണ്ടാം ഇന്നിങ്സിൽ ടീം ഇന്ത്യ എത്ര ലീഡ് വരെ ബാറ്റ് ചെയ്യണം എന്നുള്ള പ്രവചനം നടത്തുകയാണ് മുൻ ഇന്ത്യൻ താരം ലക്ഷ്മൺ.ഇംഗ്ലണ്ടിന് അടിച്ചെടുത്തുവാൻ കഴിയാത്തവിധം ഒരു ലീഡാണ്‌ ഇന്ത്യൻ ടീം പ്ലാൻ ചെയ്യേണ്ടത് എന്നും ലക്ഷ്മൺ വിശദമാക്കുന്നുണ്ട്. പിച്ചിൽ സ്വിങ് വളരെ ഏറെ കാണുവാൻ സാധിക്കുന്നുണ്ട് എങ്കിലും ബാറ്റിങ് അൽപ്പം കൂടി മെച്ചപ്പെടും എന്നാണ് മുൻ ഇംഗ്ലണ്ട് താരങ്ങൾ അടക്കം അഭിപ്രായം വിശദമാക്കുന്നത്. റിഷാബ് പന്ത്, രവീന്ദ്ര ജഡേജ എന്നിവർ സാധാരണ പോലെ ഷോട്ടുകൾ കളിച്ച് ആഗ്രക്ഷനും തങ്ങൾ ബാറ്റിങ്ങിലും കാണിക്കണമെന്നും മുൻ താരം തുറന്നുപറഞ്ഞു.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

“ഇന്ത്യൻ ബൗളർമാർ പലരും ഓവലിലെ ടെസ്റ്റിൽ ഏറെ ക്ഷീണിതരായിട്ടാണ് കാണപ്പെട്ടത്. എന്താണ് ഇതിനുള്ള ഒരു കാരണമെന്ന് വ്യക്തമാകുന്നില്ല. പക്ഷേ കാലാവസ്ഥ എന്തായാലും രണ്ടാമത്തെ ഇന്നിങ്സിൽ മികച്ച ഒരു സ്കോർ കൂടി നേടുവാൻ ഇന്ത്യൻ ടീമിന് സാധിക്കണം.225-250 മുകളിൽ വിജയലക്ഷ്യത്തിലേക്ക്‌ എത്തുവാൻ സാധിച്ചാൽ അത് ഇംഗ്ലണ്ട് ടീമിന് വെല്ലുവിളിയായി മാറും.ഇന്ത്യൻ ബാറ്റിങ് നിരയിൽ രണ്ടോ മൂന്നോ പ്രമുഖ താരങ്ങൾ ഫോമിലേക്ക് എത്തണം”താരം അഭിപ്രായം വ്യക്തമാക്കി.

Scroll to Top