കമന്ററിക്കിടയിൽ വിവാദ പരാമർശം : ഗവാസ്ക്കർക്ക് എതിരെ സോഷ്യൽ മീഡിയ

ഇത്തവണത്തെ ഐപിൽ സീസണിൽ ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു കയ്യടികൾ നേടിയ ഒരു ടീമാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ്. ഇന്നലെ നടന്ന കളിയിൽ ചെന്നൈ സൂപ്പർ കിങ്‌സ് എതിരെ മിന്നും ജയം സ്വന്തമാക്കിയ സഞ്ജുവും ടീം മറ്റൊരു പ്ലേഓഫ് യോഗ്യത സ്വന്തമാക്കി. ഇന്നലെ കളിയിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങിയ സീനിയർ താരമായ അശ്വിനാണ് രാജസ്ഥാൻ റോയൽസ് ടീമിന് മിന്നും ജയം ഒരുക്കിയത്. കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയതും അശ്വിൻ തന്നെ.

അതേസമയം ഇന്നലെ കളിക്കിടയിൽ സംഭവിച്ച വിവാദ പരാമർശത്തിന് പിന്നാലെ ക്രിക്കറ്റ്‌ ലോകവും സോഷ്യൽ മീഡിയയും സജീവമാക്കുകയാണ്. ചെന്നൈ സൂപ്പർ കിംഗ്സ് ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാൻ റോയൽസ് ടീമിനായി തുടക്കത്തിൽ സ്റ്റാർ ബാറ്റ്‌സ്മന്മാർ അടക്കം നിരാശ മാത്രം സമ്മാനിച്ചപ്പോൾ അശ്വിന്‍റെ പോരാട്ടം കയ്യടി നേടി.

ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ വെസ്റ്റ് ഇൻഡീസ് താരം ഹെറ്റ്മയർ ക്വാറന്റൈൻ അടക്കം പൂർത്തിയാക്കി ഇന്നലത്തെ കളിയിൽ പ്ലേയിംഗ്‌ ഇലവനിൽ സ്ഥാനം നേടിയിരുന്നു.രണ്ട് കളികൾക്ക് ഇടവേളക്ക് ശേഷം ടീമിലേക്ക് എത്തിയ താരത്തിന് ബാറ്റ് കൊണ്ട് പതിവ് പോലെ ശോഭിക്കാൻ കഴിഞ്ഞില്ല.

എന്നാൽ ഹെറ്റ്മയർ ബാറ്റ് ചെയ്യുമ്പോൾ കമന്ററി പറയുകയായിരുന്ന മുൻ ഇന്ത്യൻ താരമായ ഗവാസ്ക്കർ വിവാദപരമായ ഒരു അഭിപ്രായം പറഞ്ഞു. “ഹെറ്റ്മെയറിന്റെ ഭാര്യയുടെ ഡെലിവറി കഴിഞ്ഞു അദ്ദേഹം ടീമിലേക്ക് എത്തി കഴിഞ്ഞു ഇനി ഹെറ്റ്മെയർ രാജസ്ഥാൻ റോയൽസിനായി ഡെലിവറി ചെയ്യുമോ.” ഗവാസ്ക്കർ തമാശ രൂപേണ അഭിപ്രായം വിശദമാക്കി. ക്രിക്കറ്റ്‌ ലോകത്ത് നിന്നും ഇതിനകം തന്നെ ഈ വാക്കുകൾക്ക് എതിരെ വിമർശനം ഉയർന്ന് കഴിഞ്ഞു.