ഐപിൽ പതിനഞ്ചാം സീസണിലെ മോശം ബാറ്റിങ് ഫോമിന്റെ പേരിൽ അതിരൂക്ഷ വിമർശനം കേൾക്കുകയാണ് സീനിയർ ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും. സീസണിൽ ഇതുവരെ ഒരു ഫിഫ്റ്റി പോലും നേടാൻ കഴിയാതെ വിഷമിക്കുന്ന ഇരുവർക്കും ഒരു ഉപദേശം നൽകുകയാണ് ഇപ്പോൾ ഇതിഹാസ താരമായ സുനിൽ ഗവാസ്ക്കർ. സീസണിൽ 5 ജയങ്ങളുമായി ബാംഗ്ലൂർ ടീം കുതിപ്പ് തുടരുമ്പോൾ വിരാട് കോഹ്ലിക്ക് ആകെ നേടാനായി സാധിച്ചത് 119 റൺസ്.
ഒരു അർദ്ധ സെഞ്ച്വറി പോലും നേടാൻ കഴിയാതെ കൊഹ്‌ലി, കരിയറിലെ മോശം ഐപിഎൽ സീസണിലൂടെയാണ് കടന്ന് പോകുന്നത്. എന്നാൽ സീസണിൽ 7 തുടർ തോൽവികളുമായി ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് നേരിടുന്ന മുംബൈക്ക് കനത്ത തിരിച്ചടിയായി മാറിയത് ക്യാപ്റ്റനായ രോഹിത് ശർമ്മയുടെ പ്രകടനം തന്നെ. വെറും 114 റൺസാണ് രോഹിത്തിന്റെ സമ്പാദ്യം.
എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ തന്നെ വിശ്വസ്ത താരങ്ങളായ ഇരുവർക്കും ഉടനെ ബാറ്റിങ് ഫോമികലേക്ക് എത്താനായി കഴിയുമെന്നാണ് സുനിൽ ഗവാസ്ക്കറുടെ നിരീക്ഷണം. കേവലം ഒരൊറ്റ ഇന്നിംഗ്സ് മതിയാകും ഇരുവർക്കും അവരുടെ യഥാർത്ഥ ബാറ്റിങ് ഫോമിലേക്ക് എത്താനായിയെന്ന് പറഞ്ഞ സുനിൽ ഗവാസ്ക്കർ നിലവിൽ അവരുടെ മോശം ഫോം ആശങ്കകൾ അൽപ്പം സൃഷ്ഠിക്കുന്നുണ്ടെങ്കിലും അതെല്ലാം ഒരു സൂപ്പർ ഇന്നിങ്സിന് ശേഷം മാറുമെന്നാണ് മുൻ ഇന്ത്യൻ താരം അഭിപ്രായം.
“എല്ലാവരും അവരുടെ കരിയറിൽ മോശം കാലങ്ങളിൽ കൂടി കടന്ന് പോകും. ആ സമയം നമുക്ക് തൊടുന്നത് എല്ലാം തന്നെ പിഴക്കും. അപ്പോൾ നമ്മൾ നല്ല ബോളിൽ പുറത്താകും. മികച്ച ക്യാച്ചുകളിൽ വിക്കെറ്റ് നഷ്ടമാക്കും. ചിലപ്പോൾ ഇൻസൈഡ് എഡ്ജ് വരെ സ്റ്റമ്പ്സ് തെറിപ്പിക്കും. രോഹിത് ശർമ്മയും വിരാട് കോഹ്ലിയും സമാനമായ ഒരു സമയമാണ് ഇപ്പോൾ നേരിടുന്നത്. എനിക്ക് ഉറപ്പുണ്ട് ഒരു മികച്ച ഇന്നിംഗ്സ് അവരെ പഴയ ബാറ്റിങ് ഫോമിലേക്ക് എത്തിക്കും. മികച്ച ഒരു ഇന്നിങ്സിനു ശേഷം ഇരുവരും റൺസുകൾ അടിച്ചുകൂട്ടും “സുനിൽ ഗവാസ്ക്കർ വാചാലനായി.