ഏഴാം തോൽവിയുടെ നാണക്കേട് തലയിലായി മുംബൈ ഇന്ത്യൻസ് : ഐപിൽ ചരിത്രത്തിൽ ഇതാദ്യം

ഐപിൽ പതിനഞ്ചാം സീസണിൽ വീണ്ടും തോൽവിയുടെ വിമർശനം കേൾക്കേണ്ടി വന്ന് രോഹിത് ശർമ്മ നായകനായ മുംബൈ ഇന്ത്യൻസ്. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ അവസാന ബോളിലാണ്‌ ചെന്നൈ ടീം ജയം പിടിച്ചെടുത്തത് എങ്കിൽ ഈ ഐപിൽ സീസണിലെ ഏഴാമത്തെ തോൽവിയാണ് മുംബൈ നേരിട്ടത്.

സീസണിൽ ഇതുവരെ കളിച്ച ഏഴിൽ ഏഴും തോറ്റ മുംബൈയുടെ ഈ സീസണിലെ പ്ലേഓഫ്‌ പ്രതീക്ഷകൾ എല്ലാം ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു. ഇന്നലെ മൂന്ന് വിക്കെറ്റ് തോൽവിയോടെ തുടർച്ചയായി സീസണിലെ ഏഴാമത്തെ തോൽവിയിലേക്കാണ് മുംബൈ എത്തിയത്. ഇതോടെ ഐപിൽ ചരിത്രത്തിലെ തന്നെ അപൂർവ്വമായ ഒരു റെക്കോർഡിനും മുംബൈ അവകാശിയായി.

49f03b30 f4ad 480a aa73 3022a88703a2

ഐപിൽ സീസണിൽ ആദ്യമായിട്ടാണ് ഒരു ടീം ആദ്യത്തെ 7 മത്സരങ്ങളിൽ തോൽക്കുന്നുന്നത്. ഇതോടെ നാണകേടിന്റെ റെക്കോർഡാണ് മുംബൈ ഇന്ത്യൻസ് ടീമിന് സ്വന്തമായത്. ഇന്നലെത്തെ എൽ ക്ലാസ്സിക്കൊ മത്സരത്തിലെ തോൽവിയോടെ ആദ്യത്തെ ഏഴ് തോൽവികൾ നേരിടുന്ന ടീമായി മാറിയ മുംബൈ ഇന്ത്യൻസ് മറികടന്നത് ബാംഗ്ലൂർ, ഡൽഹി ടീം എന്നിവരുടെ നാണക്കേടിന്റെ നേട്ടമാണ്.ഇതിനുമുൻപ് 2013 സീസണിൽ ഡൽഹിയും 2019 സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തുടർച്ചയായി ആദ്യത്തെ 6 മത്സരങ്ങളിൽ പരാജയപ്പെട്ടിരുന്നു

0d882cb0 db34 4d7c a85a a880e5b41661

ഏഴാം തോൽവിക്ക് പിന്നാലെ മുംബൈ ഇന്ത്യൻസ് നായകനായ രോഹിത് ശർമ്മക്കും ടീം മാനേജ്മെന്റിനും എതിരെ വിമർശനം വളരെ ശക്തമാണ്. ഇക്കഴിഞ്ഞ മെഗാ താരലേലം നടക്കവേ വളരെ അലസമായി ടീമിന്റെ ഘടന സെലക്ട് ചെയ്ത ടീം മാനേജ്മെന്റ് ഈ തുടർ തോൽവികൾ അർഹിക്കുന്നുണ്ട് എന്നാണ് ആരാധകർ അടക്കം അഭിപ്രായപെടുന്നത്.