ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ വിജയ കുതിപ്പ് തുടരുകയാണ് ബാംഗ്ലൂർ ടീം. സീസണിലെ ഏഴിൽ അഞ്ചിലും ജയിച്ച ബാംഗ്ലൂർ ടീം കന്നി കിരീടമാണ് ലക്ഷ്യമിടുന്നത്. ക്യാപ്റ്റൻ ഡൂപ്ലസ്സിസിനു കീഴിൽ മികച്ച ക്രിക്കറ്റ് കളിക്കുന്ന ബാംഗ്ലൂർ ടീമിനായി മിന്നും ബാറ്റിങ് ഫോമിലാണ് വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ദിനേശ് കാർത്തിക്ക്.
സീസണിൽ ഇതുവരെ കളിച്ച ഏഴിൽ ഒറ്റ തവണ മാത്രമാണ് ദിനേശ് കാർത്തിക്ക് പുറത്തായത്. കൂടാതെ ഏഴ് കളികളിൽ നിന്നും 210 റൺസ് 205 പ്രഹര ശേഷിയിൽ അടിച്ചെടുത്ത താരം കരിയറിലെ ഏറ്റവും മികച്ച ഫോമിൽ കൂടിയാണ്. ഐപിഎല്ലിൽ മുൻപും ചില അസാധ്യമായ പ്രകടനങ്ങൾ വിവിധ ടീമുകൾക്കായി കാഴ്ചവെച്ചിട്ടുള്ള ദിനേശ് കാർത്തിക്ക് ഇത്തവണ ബാംഗ്ലൂർ ടീമിന്റെ വിശ്വസ്തനായ ഫിനിഷർ കൂടിയാണ്. ഈ സീസണിൽ ഒന്നിലേറെ തവണ കാർത്തിക്കിന്‍റെ ഫിനിഷിങ് മികവിലാണ് ബാംഗ്ലൂർ ജയങ്ങൾ നേടിയത് പോലും.
ഐപില്ലിലെ ഈ സൂപ്പർ ഫോം വൈകാതെ തന്നെ ദിനേശ് കാർത്തിക്കിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് വിളിയായി എത്തുമെന്ന് ക്രിക്കറ്റ് ലോകത്ത് വളരെ ഏറെ ചർച്ചയായി മാറുകയാണ്.ഇപ്പോൾ ഈ ഒരു കാര്യം ആവശ്യപെടുകയാണ് ഇതിഹാസ താരമായ സുനിൽ ഗവാസ്ക്കർ. ഓസ്ട്രേലിയൻ മണ്ണിൽ നടക്കാൻ പോകുന്ന ടി :20 ലോകക്കപ്പ് കളിക്കാൻ പോകുന്ന ഇന്ത്യൻ സ്‌ക്വാഡിൽ ഉറപ്പായും ഫിനിഷർ റോളിൽ 36കാരനായ ദിനേശ് കാർത്തിക്ക് എത്തണമെന്നാണ് സുനിൽ ഗവാസ്ക്കറിന്റെ അഭിപ്രായം.
” ടി :20 ലോകകപ്പിൽ ഇന്ത്യൻ നാഷണൽ ടീമിന്റെ ഭാഗമാകുകയാണ് തന്റെ ലക്ഷ്യമെന്ന് അവൻ ഇതിനകം തന്നെ പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ അവന്റ പ്രായം അല്ല നമ്മൾ നോക്കേണ്ടത്. മറിച്ച് അവന്റെ ബാറ്റിങ് പ്രകടനമാണ്.അവൻ്റെ പ്രായം നോക്കേണ്ടതില്ല. അവൻ്റെ ബാറ്റിങ് പ്രകടനം മാത്രമാണ് നിങ്ങൾ പരിഗണിക്കേണ്ടത്.ടി :20 ക്രിക്കറ്റ് വേൾഡ് കപ്പിൽ ആറാം നമ്പറിലോ ഏഴാം നമ്പറിലോ പ്ലേയിംഗ് ഇലവനിൽ സ്ഥാനം നേടാവുന്ന തരത്തിൽ മിന്നും പ്രകടനമാണ് അവനിൽ നിന്നും ഇപ്പോൾ സംഭവിക്കുന്നത് “സുനിൽ ഗവാസ്ക്കർ വാചാലനായി.