പ്രായം വെറും അക്കം മാത്രം. അവിശ്വസിനീയ ക്യാച്ചുമായി സ്റ്റുവര്‍ട്ട് ബ്രോഡ്

0
2

സൗത്താഫ്രിക്കകെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ക്യാച്ച് നേടി വെറ്ററന്‍ താരം സ്റ്റുവര്‍ട്ട് ബ്രോഡ്. സൗത്താഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സിലെ 78ാം ഓവറിലാണ് കാഗിസോ റബാഡയെ പുറത്താക്കാന്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ക്യാച്ച് ചെയ്തത്. മാത്യൂ പോട്ട്സ് എറിഞ്ഞ പന്തില്‍ മിഡ് ഓണിനു മുകളിലൂടെ അടിക്കാനുള്ള ശ്രമത്തിലാണ് റബാഡയുടെ കൈകളില്‍ ഒതുങ്ങിയത്.

സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ തലയ്ക്ക് മുകളിലൂടെ പോകുമെന്ന് തോന്നിച്ചെങ്കിലും വായുവില്‍ ചാടി ഒറ്റ കയ്യില്‍ എടുത്തു. അവിശ്വസിനീയ ക്യാച്ച് നേടിയ ബ്രോഡിനെ അഭിനന്ദിക്കാന്‍ എല്ലാവരും ഓടിയെത്തി. 36 കാരനായ താരം ഇങ്ങനെ ക്യാച്ച് നേടുമെന്ന് റബാഡ് പ്രതീക്ഷിച്ചില്ല. 10 പന്തില്‍ 3 റണ്‍സ് മാത്രമാണ് റബാഡ നേടിയത്.

344447

ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 165 നെതിരെ സൗത്താഫ്രിക്ക 326 റണ്‍സ് നേടി. 161 റണ്‍സിന്‍റെ ആദ്യ ഇന്നിംഗ്സ് ലീഡാണ് സൗത്താഫ്രിക്ക നേടിയത്. 73 റണ്‍സുമായി സരേല്‍ എര്‍വി ടോപ്പ് സ്കോററായി. വാലറ്റത്ത് മാര്‍ക്കോ യാന്‍സന്‍ (48) കേശവ് മഹാരാജ് (41) നോര്‍ക്കിയ (28) എന്നിവരുടെ പ്രകടനം സൗത്താഫ്രിക്കയെ 300 കടത്തി. സ്റ്റുവര്‍ട്ട് ബ്രോഡും ബെന്‍ സ്റ്റോക്ക്സും 3 വിക്കറ്റ് വീഴ്ത്തി.

342110

നേരത്തെ 5 വിക്കറ്റ് നേടിയ റബാഡയുടെ പിന്‍ബലത്തിലാണ് ഇംഗ്ലണ്ടിനെ ചെറിയ സ്കോറില്‍ പുറത്താക്കാന്‍ കഴിഞ്ഞത്. 73 റണ്‍സ് നേടിയ ഒലി പോപ്പാണ് ടോപ്പ് സ്കോറര്‍. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ സൗത്താഫ്രിക്കക്ക് വിജയം. ഇന്നിംഗ്സിനും 12 റണ്‍സിനുമായിരുന്നു പ്രോട്ടീസിന്‍റെ വിജയം. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 149 റണ്‍സില്‍ എല്ലാവരും പുറത്തായി. സ്കോര്‍ – ഇംഗ്ലണ്ട് 165 & 149 സൗത്താഫ്രിക്ക – 326

LEAVE A REPLY

Please enter your comment!
Please enter your name here