ക്രിക്കറ്റ് ലോകവും ആരാധകരും എല്ലാം കഴിഞ്ഞ കുറച്ച് ദിവസങ്ങൾ മുൻപ് ഏറെ ഞെട്ടിയത് മുൻ സൗത്താഫ്രിക്കൻ താരം ഡെയ്ൽ സ്‌റ്റെയ്‌ന്റെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള ഒരു സർപ്രൈസ് വിരമിക്കൽ തീരുമാനം കേട്ടാണ്. തന്റെ 18 വർഷം നീണ്ട വമ്പൻ കരിയറിനാണ് താരം അവസാനം കുറിച്ചത്.എക്കാലവും അന്താരാഷ്ട്ര ക്രിക്കറ്റിൽ മാസ്മരിക ബൗളിംഗ് പ്രകടനത്താൽ എതിരാളികളെ എല്ലാം വീഴ്ത്തിയിട്ടുള്ള സ്‌റ്റെയ്‌ൻ ഇന്ത്യൻ ടീമിനെതിരെ മികച്ച റെക്കോർഡുകളുള്ള ഫാസ്റ്റ് ബൗളറാണ്. കരിയറിലെ മികച്ച പ്രകടനങ്ങൾ ഓർത്തെടുക്കുന്ന താരം പരിക്കാണ് പലപ്പോഴും തനിക്ക് മുൻപിൽ ഭീക്ഷണിയായി എത്തിയിട്ടുള്ളത് എന്നും വിശദമാക്കിയിരുന്നു.ടെസ്റ്റിൽ 439 വിക്കറ്റ് വീഴ്ത്തി ഏറെ കാലം ഐസിസി റാങ്കിങ് പ്രകാരം ഒന്നാം നമ്പറിൽ തുടർന്നിരുന്ന സ്‌റ്റെയ്‌ൻ ഇതിഹാസ സച്ചിന്റെ വിക്കറ്റ് പല തവണ വീഴ്ത്തിയിട്ടുണ്ട്.
എന്നാൽ സ്‌റ്റെയ്‌ൻ കഴിഞ്ഞ ദിവസം ഒരു ആഭിമുഖത്തിൽ സച്ചിനെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഏറെ ചർച്ചയായി മാറുന്നത്. എപ്പോയെങ്കിലും ക്രിക്കറ്റ് കരിയറിൽ സച്ചിനെതിരെ പന്തെറിയുന്ന സമയത്ത് അദ്ദേഹത്തിന് എളുപ്പം ഒരു സിംഗിൾ നൽകി മറുവശത്തുള്ളതായ ബാറ്റ്‌സ്മാന്റെ വിക്കറ്റുകൾ വീഴ്ത്താനായി ശ്രമിച്ചിട്ടുണ്ടോ എന്നാണ് സ്‌റ്റെയ്‌ൻ നേരിട്ട ചോദ്യം. താരം രസകരമായ മറുപടിയാണ് ഈ ചോദ്യത്തിന് സമ്മാനിച്ചത്. താൻ പല തവണ ഇത്തരത്തിൽ ശ്രമിച്ചിട്ടുണ്ടെന്ന് പറഞ്ഞ സ്‌റ്റെയ്‌ൻ ഇതിനുള്ള വിശദമായ കാരണവും വിശദമാക്കി.
“സച്ചിൻ ഒരു ഇതിഹാസ ബാറ്റ്‌സ്മാനാണ്. ഒരു ഫാസ്റ്റ് ബൗളറെന്ന നിലയിൽ എല്ലാ ഓവറിലും എല്ലാ പന്തിലും ആ ദിവസം മുഴുവൻ മികച്ച എഫോർട്ടിൽ ബൗളിംഗ് പൂർത്തിയാക്കേണ്ടത് എന്റെ പ്രധാന ചുമതലയാണ്. അതിനാൽ തന്നെ ഞാൻ എല്ലാ ബാറ്റ്‌സ്മാന്മാർക്കും എതിരെ മികച്ച സ്പീഡിൽ എറിയാനായി ശ്രമിക്കാറുണ്ട്. ചിലപ്പോൾ നോൺ സ്ട്രൈക്ക് എൻഡിൽ നിൽക്കുന്ന ബാറ്റ്‌സ്മാനെ പക്ഷേ നമ്മുടെ ബൗളിംഗ് ബാധിക്കില്ല. അതിനാൽ തന്നെ ചിലപ്പോൾ നമ്മുടെ മുൻപിലുള്ള മെയിൻ ബാറ്റ്‌സ്മാനേക്കാൾ വീക്ക് ലിങ്കിലേക്ക് നമ്മൾ ശ്രദ്ധിക്കണം. ഒരു തരത്തിലും നമ്മുടെ എനർജി പാഴാക്കേണ്ട ആവശ്യം ഇല്ലല്ലോ “സ്‌റ്റെയ്‌ൻ അഭിപ്രായം തുറന്ന് പറഞ്ഞു.
അതേസമയം ഐപിഎല്ലിൽ അടക്കം അനേകം ടി :20 ലീഗുകളിൽ കളിക്കുന്ന സ്‌റ്റെയ്‌ൻ പക്ഷേ തനിക്ക് ഇനി ഒരിക്കൽ പോലും സൗത്താഫ്രിക്കൻ ടീമിലേക്ക് അവസരം ലഭിക്കില്ല എന്നുള്ള വ്യക്തമായ തിരിച്ചറിവിലാണ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. മുപ്പത്തിയെട്ടുകാരൻ താരം അവസാനമായി സൗത്താഫ്രിക്കയുടെ കുപ്പായത്തിൽ കളിച്ചത് 2020 ഫെബ്രുവരി മാസത്തിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 699 വിക്കറ്റുകൾ താരത്തിന് സ്വന്തം.