ആദ്യ നാല് പേരെയും പുറത്താക്കുക സിമ്പിൾ :ഇംഗ്ലണ്ടിന് തന്ത്രം പറഞ്ഞുകൊടുത്ത് മുൻ താരം

ഇന്ത്യ :ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം പുരോഗമിക്കുമ്പോൾ എല്ലാ ക്രിക്കറ്റ്‌ ആരാധകരുടെയും കണ്ണ് ടീം ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തിലേക്ക് തന്നെയാണ്. ലീഡ്സിൽ പരാജയമായി മാറിയ ഇന്ത്യൻ ബാറ്റിങ് നിര പക്ഷേ അതേ പതിവ് ഓവൽ ടെസ്റ്റിലെയും ഒന്നാം ഇന്നിങ്സിൽ ആവർത്തിക്കുന്നതാണ് നാം കണ്ടത്. ഓവലിൽ വെറും 191 റൺസിൽ പുറത്തായ ഇന്ത്യൻ ടീമിന് പക്ഷേ രണ്ടാം ഇന്നിങ്സിൽ മികച്ച സ്കോർ നേടേണ്ടത് നിർണായകമാണ്. ഒന്നാം ഇന്നിങ്സിൽ 99 റൺസ് ലീഡ് കരസ്ഥമാക്കിയ ഇംഗ്ലണ്ട് ടീം ഓവൽ ടെസ്റ്റിൽ 3 ദിവസം ശേഷിക്കേ അധിപത്യം ഉറപ്പിച്ചുകഴിഞ്ഞു. എന്നാൽ മൂന്നാം ദിനം മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കുവാൻ സാധിക്കുമെന്നാണ് നായകൻ വിരാട് കോഹ്ലിയും സംഘവും വിശ്വസിക്കുന്നത്.

എന്നാൽ ഇംഗ്ലണ്ടിനേതിരായ നിർണായക ടെസ്റ്റ്‌ പരമ്പരയിൽ ഇന്ത്യൻ ടീമിന് ഏറ്റവും വലിയ ഒരു തലവേദനയായി മാറുന്നത് ബാറ്റിങ് നിര തന്നെയാണ്. ലീഡ്സിലെ ജയത്തിന് പിന്നാലെ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ബാറ്റിങ് നിരക്ക് പക്ഷേ താളം കണ്ടെത്തുവാൻ സാധിച്ചിട്ടില്ല. ഇന്ത്യൻ ബാറ്റിങ് നിരയിൽ പ്രധാനികളായ രോഹിത് ശർമ്മ , രാഹുൽ, പൂജാര, കോഹ്ലി എന്നിവരുടെ വിക്കറ്റ് നഷ്ടമായാൽ പൂർണ്ണ തകർച്ച നേരിടുന്ന ഒരു ടീമായി ഇന്ത്യ മാറി കഴിഞ്ഞു. ഇവർ ഇരുവരെയും മാസ്മരിക ബൗളിങ്ങിൽ കൂടി ഇംഗ്ലണ്ട് ബൗളർമാർ അതിവേഗം പുറത്താകുമ്പോൾ ഇവർ 4 താരങ്ങളെ എങ്ങനെ പുറത്താക്കാം എന്നും തുറന്ന് പറയുകയാണ് മുൻ ഇംഗ്ലണ്ട് താരമായ നാസിർ ഹുസൈൻ

“ഇന്ത്യൻ ടീമിന്റെ ശക്തി ഈ ടോപ് ഫോർ ബാറ്റ്‌സ്മാന്മാർ തന്നെയാണ്. എന്നാൽ കൃത്യമായ പദ്ധതികളോടെ പന്തെറിഞ്ഞ് ഏതൊരു എതിരാളികൾക്കും ഇവർക്ക് എതിരെ അധിപത്യം നേടാം.ഇംഗ്ലണ്ടിലെ ബൗളർമാർ എങ്ങനെയാണ് ഇവർക്ക് എതിരെ പന്തെറിയുന്നതും ഒപ്പം അവർ വിക്കറ്റ് വീഴ്ത്തുന്നതും എല്ലാം വളരെ ശ്രദ്ധേയമാണ് “മുൻ താരം നിരീക്ഷണം വിശദീകരിച്ചു.

“ഇംഗ്ലണ്ട് ബൗളർമാർ രോഹിത് ശർമ്മക്ക് എതിരെ ഒരു പ്രത്യേക ലെങ്ത്തിൽ പന്ത് എറിയുമ്പോൾ പക്ഷേ രാഹുലിന് എതിരെ അൽപ്പം ഫുൾ ലെങ്ത്തിലാണ് പന്തുകൾ എറിയേണ്ടത്.പൂജാരക്ക് എതിരായ എല്ലാ ഓവറുകളിലും നാലാം സ്റ്റമ്പ്‌ ലക്ഷ്യമാക്കി പന്തെറിയുമ്പോൾ കോഹ്ലിക്ക് എതിരെ ലെങ്ത് അൽപ്പം മാറ്റി എറിഞ്ഞാലേ കൂടുതൽ ഭീക്ഷണി സൃഷ്ടിക്കുവാനായി കഴിയൂ ” നാസിർ ഹുസൈൻ അഭിപ്രായം വ്യക്തമാക്കി