ആരാധകർക്കൊപ്പം ജന്മദിന കേക്ക് മുറിച്ച് ഷമി :ആശംസകളുമായി ക്രിക്കറ്റ്‌ ലോകം

ഇന്ത്യ :ഇംഗ്ലണ്ട് ഓവൽ ക്രിക്കറ്റ്‌ ടെസ്റ്റും നിർണായകമായ ഘട്ടം പിന്നിടുകയാണ്. നാലാം ടെസ്റ്റിൽ ജയിക്കേണ്ടത് ഇരു ടീമുകളും ഏറെ ആഗ്രഹിക്കുമ്പോൾ വാശിയേറിയ പോരാട്ടമാണിപ്പോൾ നടക്കുന്നത്. നേരത്തെ ഒന്നാം ദിനം ബാറ്റിങ്ങിൽ പൂർണ്ണ പരാജയമായി മാറി മറ്റൊരു തോൽവി മുന്നിൽ കണ്ട ഇന്ത്യൻ ടീമിനെ പക്ഷേ മത്സരത്തിലേക്ക് കൊണ്ട് വന്നത് ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരാണ്. മുഹമ്മദ്‌ സിറാജ്, താക്കൂർ എന്നിവർക്ക് നായകൻ കോഹ്ലിയുടെ പ്രതീക്ഷകൾക്ക് ഒപ്പമുള്ള പ്രകടനം പുറത്തെടുക്കുവാൻ സാധിച്ചില്ല എങ്കിലും ബുംറ, ഉമേഷ്‌ യാദവ് എന്നിവർ വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ട് ടീമിനെ ഒന്നാം ഇന്നിങ്സിൽ 290 റൺസ് ടോട്ടലിൽ വീഴ്ത്തി.99 റൺസ് ലീഡാണ് ഇംഗ്ലണ്ട് ടീം ഇത്തവണ നേടിയത് എങ്കിലും രണ്ടാം ദിനത്തിൽ ഇന്ത്യൻ ടീമിന്റെ ഒരു തിരിച്ചുവരവ് കൂടി കാണുവാനായി.

എന്നാൽ രണ്ടാം ദിനം ഓവലിൽ എല്ലാ ക്രിക്കറ്റ്‌ പ്രേമികളുടെയും മനസ്സിലേക്ക് ഇടം നേടിയത് ഫാസ്റ്റ് ബൗളർ മുഹമ്മദ്‌ ഷമിയാണ്. നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലെയിങ് ഇലവനിൽ പക്ഷേ മുഹമ്മദ്‌ ഷമിക്ക് അവസരം ലഭിച്ചിരുന്നില്ല. താരം മികച്ച രീതിയിൽ പന്തെറിഞ്ഞിട്ടും നാലാം ടെസ്റ്റിൽ നിന്നും താരത്തെ ഒഴിവാക്കിയത് വൻ വിമർശനത്തിനും കാരണമായി മാറി കഴിഞ്ഞിരുന്നു. താരത്തിന്റെ ജന്മദിനം കൂടിയായിരുന്നു ഇന്നലെ. ജന്മദിനത്തിൽ പക്ഷേ ഡ്രസിങ് റൂമിൽ ഇരിക്കുവാനാണ് ഷമിക്ക് ലഭിച്ച വിധി. മുഹമ്മദ്‌ ഷമിക്ക് ജന്മദിനാശംസകൾ നേരുവാൻ അനേകം ഇന്ത്യൻ താരങ്ങളും ഒപ്പം മുൻ ക്രിക്കറ്റ്‌ ടീം താരങ്ങളും എല്ലാം സോഷ്യൽ മീഡിയ പോസ്റ്റുകളുമായി എത്തിയിരുന്നു.

IMG 20210904 031551

അതേസമയം താരം ഓവലിലെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ആരാധകർക്കൊപ്പം തന്റെ ജന്മദിനം ആഘോഷിച്ച വീഡിയോയാണ് ഇപ്പോൾ വൻ സ്വീകാര്യത നേടുന്നത്. താരം ആരാധകർക്ക് എല്ലാം ഒപ്പമുള്ള ഒരു ജന്മദിന ആഘോഷമാണ് ഇന്ത്യൻ ടീം ബൗളിങ്ങിനിടയിൽ ബൗണ്ടറി ലൈനിന് അരികിൽ വെച്ചായി നടത്തിയത്. ആദ്യ മൂന്ന് ടെസ്റ്റിലും കളിച്ച മുഹമ്മദ്‌ ഷമിക്ക് 75 റൺസ് നെടുവാനും 11 വിക്കറ്റുകൾ കൂടി വീഴ്ത്തുവാനും സാധിച്ചു.ആരാധകർ കൊണ്ട് വന്ന കേക്കിന്‌ അരികിലായി എത്തുവാനും താരം തയ്യാറാകുന്നുണ്ട്