ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏവർക്കും ഇപ്പോൾ ഏറെ ചർച്ചയാക്കി മാറ്റുന്നത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ മോശം ബാറ്റിങ് ഫോമിനെ കുറിച്ചാണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ രണ്ടാം ദിനം കോഹ്ലി റൺസ് ഒന്നും നേടാൻ കഴിയാതെ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായത് ക്രിക്കറ്റ് ആരാധകരിൽ പോലും ഞെട്ടലാണ് സൃഷ്ടിച്ചത്. ബാറ്റിങ് മികവിൽ പലപ്പോഴും ഉയർന്ന ക്ലാസ്സ് കാണിക്കാറുള്ള കോഹ്ലിക്ക് പക്ഷേ ഈ വർഷം 2021സമ്മാനിക്കുന്നത് മോശം അനുഭവങളാണ്. തന്റെ പതിവ് ശൈലി പിന്തുടരുന്ന കോഹ്ലിയിൽ നിന്നും ഏറെ ആരാധകരും മികച്ച ഒരു പ്രകടനമാണ് ഇംഗ്ലണ്ടിൽ പ്രതീക്ഷിച്ചതെങ്കിലും ജിമ്മി അൻഡേഴ്സൺ മുൻപിൽ ആദ്യ പന്തിൽ തന്നെ കോഹ്ലി വീണത് ദുഃഖ കാഴ്ചയായി
അതേസമയം മത്സരത്തിലെ തിരിച്ചടിക്ക് പിന്നാലെ നാണക്കേടിന്റെ റെക്കോർഡ് കൂടി കോഹ്ലിയുടെ പേരിലായി.2021ൽ ഏറ്റവും കൂടുതൽ തവണ മൂന്ന് ക്രിക്കറ്റ് ഫോർമാറ്റിലും ഡക്കിൽ പുറത്തായ ടീം നായകനായി കോഹ്ലി മാറി. ഈ വർഷം നാലാം തവണയാണ് കോഹ്ലി ഡക്കിൽ പുറത്താകുന്നത്.കൂടാതെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ഡക്കിൽ പുറത്തായ ഇന്ത്യൻ നായകൻ എന്നൊരു നേട്ടവും കോഹ്ലിക്ക് സ്വന്തമായി
ഇംഗ്ലണ്ടിന് എതിരെ കോഹ്ലി ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ ഇത് മൂന്നാം തവണയാണ് ഗോൾഡൻ ഡക്കിൽ പുറത്താകുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് ടീമിനോട് ഏറ്റവും അധികം തവണ ഗോൾഡൻ ഡക്ക് വഴങ്ങിയ ബാറ്റ്‌സ്മാനായി കോഹ്ലി ഇതോടെ മാറി.2021 വിരാട് കോഹ്ലിക്ക് മോശം വർഷമാണ് എന്ന് തെളിയിക്കുന്ന മറ്റൊരു റെക്കോർഡും ഇന്ത്യൻ നായകൻ പേരിലായി. നാലാം നമ്പറിൽ അവസാന 7 ഇന്നിങ്സുകളിൽ കോഹ്ലി ഡക്കിലാണ് പുറത്തായത്. നിലവിലെ താരങ്ങളിൽ ഇതും റെക്കോർഡാണ്.
അതേസമയം കോഹ്ലിയുടെ വിക്കറ്റ് ഒരു നീണ്ട ഇടവേളക്ക് ശേഷം വീഴ്ത്തിയ ഇംഗ്ലണ്ട് സീനിയർ ഫാസ്റ്റ് ബൗളർ ജിമ്മി അൻഡേഴ്സൺ കോഹ്ലിയെ ടെസ്റ്റിൽ ആറാം തവണയാണ് പുറത്താക്കുന്നത്.