ബൗളിങ്ങിൽ നാം കണ്ടത് തോൽവിയുടെ വേദന :ഇന്ത്യൻ ടീമിനെ പുകഴ്ത്തി മുൻ പാക് നായകൻ

Kohli vs England

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക് എല്ലാം വളരെ സന്തോഷം സമ്മാനിച്ചാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ടിന് എതിരെ ആരംഭിച്ചത്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം സീസണിന്റെ ഭാഗമായ ഈ പരമ്പര ജയിക്കേണ്ടത് ഇന്ത്യൻ ടീമിന് നിർണ്ണായകമാണ്‌. പക്ഷേ രണ്ടാം ദിനം ഇന്ത്യൻ ടീം ബാറ്റിങ് നിര കാഴ്ചവെച്ച പ്രകടനം ആരാധകർക്കും തിരിച്ചടിയാണ് നൽകിയത്. എന്നാൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ടീമിനെ ആദ്യ ദിനം അനായാസം എറിഞ്ഞിടാൻ ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് നിരക്ക് കഴിഞ്ഞത് പ്രശംസ ഏറ്റുവാങ്ങി

അതേസമയം ഇന്ത്യൻ ടീമിന്റെ ആദ്യ ദിവസത്തെ കളിയെ വാനോളം പുകഴ്ത്തി രംഗത്ത് എത്തുകയാണ് പാകിസ്ഥാൻ ടീം മുൻ നായകൻ ഇൻസമാം ഉൾ ഹഖ്. ടീം ഇന്ത്യയുടെ ഉണർവിനെ പ്രകീർത്തിച്ച അദ്ദേഹം പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ന്യൂസിലാൻഡ് ടീമിനോട് വഴങ്ങിയ തോൽ‌വിയിൽ നിന്നും ഇന്ത്യൻ സംഘം പാഠം പഠിച്ചതായി തന്റെ അഭിപ്രായം വിശദമാക്കി പറഞ്ഞു

“ന്യൂസിലാൻഡ് ടീമിനോട് വഴങ്ങിയ എട്ട് വിക്കറ്റ് തോൽ‌വിയിൽ എത്രത്തോളം ടീം ഇന്ത്യ നിരാശരാണെന്ന് ഈ ഒരു ബൗളിംഗ് പ്രകടനത്തിൽ നിന്നും വ്യക്തമാണ്.ആ ഒരു തോൽവിയിലെ വേദനയാണ് ഇന്ന്‌ ഇംഗ്ലണ്ട് ടീമിനെതിരെ ടെസ്റ്റ് മത്സരത്തിൽ കാണുവാൻ സാധിക്കുന്നത്. മികവോടെ കളിക്കാൻ സാധിക്കാത്തതിൽ അവർക്ക് നിരാശയുണ്ട്. അതാണ്‌ ആദ്യം ഇന്നിങ്സ് പ്രകടനത്തിന് പിന്നിലെ ആഗ്ഗ്രെസ്സീവ് ബൗളിംഗ് കാണിക്കുന്നത്. തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിൽ ആഗ്ഗ്രസീവ് ക്രിക്കറ്റ്‌ കളിക്കാനാണ് ഇന്ത്യ എപ്പോഴും ആഗ്രഹിക്കുന്നത് “മുൻ പാക് നായകൻ നിരീക്ഷണം വിശദമാക്കി

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ
Scroll to Top