ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ടി :20 ക്രിക്കറ്റ് ലോകകപ്പ് നേടിയതോടെ മറ്റൊരു ചരിത്ര നേട്ടത്തിൽ കൂടി അവകാശികളായി മാറി കഴിഞ്ഞിരിക്കുകയാണ് ഓസ്ട്രേലിയൻ സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക്. മറ്റൊരു ഐസിസി കിരീടം കൂടി സ്വന്തമാക്കിയ സ്റ്റാർക്കിന് പക്ഷേ ഇത്തവണത്തെ ടി :20 ലോകകപ്പിൽ പ്രതീക്ഷിച്ച മികവ് പോലും പുറത്തെടുക്കുവാൻ സാധിച്ചില്ല. ഇന്നലെ നടന്ന ഫൈനലിൽ താരത്തെ വളരെ അനായാസമാണ് കിവീസ് ബാറ്റ്‌സ്മന്മാർ നേരിട്ടത്. മത്സരത്തിൽ തന്റെ നാല് ഓവറിൽ 60 റൺസ് വഴങ്ങിയ താരം ഒരു ടി :20 ലോകകപ്പ് ഫൈനലിൽ എറ്റവും അധികം റൺസ് വഴങ്ങിയ താരമായി മാറി. കൂടാതെ മറ്റൊരു അഭിമാന നേട്ടം കൂടി സ്വന്തമാക്കാൻ സ്റ്റാർക്കിന് സാധിച്ചു.
ആദ്യമായി ഓസ്ട്രേലിയൻ പുരുഷ ടീം ടി :20 ലോകകപ്പ് നേടിയതോടെ വനിതാ, പുരുഷ ടി :20 ലോകകപ്പുകൾ ഒരേ കുടുംബത്തിലേക്ക് എത്തുകയാണ്. ക്രിക്കറ്റ് ചരിത്രത്തിലെ അപൂർവ്വമായ നേട്ടത്തിലേക്കാണ് മിച്ചൽ സ്റ്റാർക്ക് : അലീസ ഹീലി ദമ്പതികൾ. ടി :20 വേൾഡ് കപ്പ് കിരീടം നേടിയ ആദ്യ ദമ്പതികളായി ഇരുവരും മാറി കഴിഞ്ഞു.നേരത്തെ 5 തവണ ഓസ്ട്രേലിയൻ വനിതാ ടി :20 കിരീടം നേടിയിരുന്നു. മുൻപ് 5 തവണ ഏകദിന ലോകകപ്പ് നേടിയിട്ടുള്ള പുരുഷ ടീമിന് ആദ്യമായിട്ടാണ് ടി :20 ക്രിക്കറ്റ് ലോകകപ്പ് നേടുവാൻ കഴിഞ്ഞത്.
1987,1999,2003,2007 വർഷങ്ങളിൽ ഏകദിന ലോകകപ്പ് നേടിയിട്ടുള്ള ഓസ്ട്രേലിയൻ ടീം 2015ൽ കിവീസിനെ തോൽപ്പിച്ചാണ് ഏകദിന ലോകകപ്പ് അഞ്ചാം തവണ നേടിയത്. കൂടാതെ 2009ലും ചാമ്പ്യൻസ് ട്രോഫിയിൽ കിവീസ് ടീമിനെ തോൽപ്പിച്ച് ഓസ്ട്രേലിയ കിരീടം കരസ്ഥമാക്കിയിരുന്നു.ഇത്തവണ ടി :20 ലോകകപ്പിന് മുൻപായി ഐസിസി ടി :20 റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തായിരുന്നു ഓസ്ട്രേലിയ.