ഐസിസിയുടെ ലോകകപ്പ് ടീം എത്തി :ഒരു ഇന്ത്യൻ താരം പോലും ഇല്ല

ക്രിക്കറ്റ്‌ ആരാധകർക്കിടയിൽ വളരെ അധികം സസ്‌പെൻസുകൾ നിറച്ച ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് മത്സരങ്ങൾക്ക് ഒടുവിൽ ആവേശകരമായ അവസാനം. ന്യൂസിലാൻഡ് ടീമിനെ 8 വിക്കറ്റുകൾക്ക് തോൽപ്പിച്ച് ഓസ്ട്രേലിയ ആദ്യമായി ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് കിരീടം നേടിയപ്പോൾ അപൂർവ്വമായ അനേകം ചരിത്രമായ നേട്ടങ്ങൾ കൂടി ഫൈനലിൽ പിറന്നു. കൂടാതെ ടി :20 ലോകകപ്പിലെ പ്ലയെർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം സ്റ്റാർ ഓപ്പണർ ഡേവിഡ് വാർണർ നേടിയതും എല്ലാ ഓസ്ട്രേലിയൻ ആരാധകർക്കും ഒരു സന്തോഷ വാർത്തയായി. കിവീസ് ടീമിന് തുടർച്ചയായ മൂന്നാം ഐസിസി ടൂർണമെന്റിലും ഓസ്ട്രേലിയക്ക്‌ മുൻപിൽ തോൽവിയാണ് വിധി. എന്നാൽ ക്രിക്കറ്റ്‌ ലോകം ഇപ്പോൾ ഏറ്റെടുക്കുന്നത് ഫൈനലിന് പിന്നാലെ ഐസിസി പ്രഖ്യാപിച്ച ലോകകപ്പിലെ മികച്ച താരങ്ങളെ ഉൾപെടുത്തിയ ടീമാണ്. ഒരു ഇന്ത്യൻ താരം പോലും ഇല്ലാത്ത ഈ ടീമിലെ നായകനായി എത്തുന്നത് പാക് ടീം ക്യാപ്റ്റൻ ബാബർ അസമാണ്.

ബാബർ അസം നയിക്കുന്ന ഐസിസി ടി :20 ലോകകപ്പ് 2021ലെ ബെസ്റ്റ് പ്ലേയിംഗ്‌ ഇലവനിൽ ബാബർ അസമിന് പുറമേ പേസർ ഷാഹിൻ അഫ്രീഡിയും ഇടം നേടി. ടീമിലെ പത്രണ്ടാം താരമാണ് യുവ ഫാസ്റ്റ് ബൗളർ.ഓസ്ട്രേലിയൻ താരങ്ങളായ ഡേവിഡ് വാർണർ, പേസർ ജോഷ് ഹേസൽവുഡ്, സ്പിന്നർ ആദം സാംപ എന്നിവർ ടീമിലേക്ക് എത്തിയപ്പോൾ ഓപ്പണിങ് റോളിൽ വാർണർക്ക് ഒപ്പം എത്തുന്നത് ഇംഗ്ലണ്ട് സ്റ്റാർ ഓപ്പണിങ് ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലറാണ്.മൂന്നാം നമ്പറിൽ ബാബർ അസം ബാറ്റിങ്ങിനായി എത്തുമ്പോൾ അസലങ്കയാണ് ഈ ടീമിലെ ഏക ലങ്കൻ താരം.ഇത്തവണ മികച്ച പ്രകടനം ആവർത്തിച്ച മാർക്രം അഞ്ചാമനായി എത്തുമ്പോൾ മൊയിൻ അലി ആറാമത് എത്തും.

അതേസമയം ഇത്തവണത്തെ ടി :20 ലോകകപ്പിൽ 16 വിക്കറ്റുകളുമായി ലീഡിംഗ് വിക്കറ്റ് ടേക്കറായ ഹസരംഗ ഓസ്ട്രേലിയൻ താരം സാംപക്ക്‌ ഒപ്പം സ്പിന്നർ റോളിൽ എത്തും.പേസർ ട്രെന്റ് ബോൾട്ട്, നോർട്ജെ,ഹേസൽവുഡ് എന്നിവരാണ് ടീമിലെ പേസർമാർ. ഒരു ഇന്ത്യൻ താരം പോലും ടീമിലേക്ക് ഇടം നേടിയില്ല എന്നത് ക്രിക്കറ്റ്‌ ലോകത്ത് ചർച്ചയായി മാറി കഴിഞ്ഞു. മുൻപ് എല്ലാ ലോകകപ്പിലും നായകൻ വിരാട് കോഹ്ലി ടി :20 ടീമിലേക്ക് സ്ഥാനം നേടിയിരുന്നു.

ഐസിസി ടി :20 ടീം :David Warner,Jos Buttler, Babar Azam, Charith Asalanka, Aiden Markram,Moeen Ali, Hasaranga, Adam Zampa, Josh Hazlewood, Trent Boult, Anrich Nortje,Shaheen Afridi