ഡേവിഡ് വാർണറിന് എന്തിനാണ് അവാർഡ് :ചോദ്യവുമായി അക്തർ

IMG 20211115 WA0057

ക്രിക്കറ്റ്‌ ലോകം വളരെ അധികം ആവേശ പൂർവ്വം കാത്തിരുന്ന ടി :20 ക്രിക്കറ്റ്‌ വേൾഡ് കപ്പിന് അവസാനമായപ്പോൾ എല്ലാവരെയും അമ്പരപ്പിച്ച് ആദ്യമായി ടി :20 ലോകകപ്പ് നേടുകയാണ് ആരാൺ ഫിഞ്ച് നയിച്ച ഓസ്ട്രേലിയൻ ടീം.5 തവണ ഏകദിന ലോകകപ്പ് നേടിയിട്ടുള്ളതായ ഓസ്ട്രേലിയൻ ടീമിന് എല്ലാവിധ വിമർശനങ്ങൾക്കുള്ള മറുപടിയും കൂടി ഈ കിരീടനേട്ടത്തോടെ നൽകുവാനായി. തുടർച്ചയായി ടി :20 ക്രിക്കറ്റ്‌ പരമ്പരകൾ തോറ്റ ശേഷം ലോകകപ്പിനായി എത്തിയ ഓസ്ട്രേലിയക്ക്‌ കിരീടസാധ്യതകൾ ഒരു ക്രിക്കറ്റ്‌ നിരീക്ഷകരും നൽകിയിരുന്നില്ല. എന്നാൽ പ്രകടനമികവിലും അസാധ്യ ബൗളിംഗ് മികവും കാഴ്ചവെച്ച ഓസീസ് ടീം എതിരാളികൾക്ക്‌ എല്ലാം തന്നെ ഭീക്ഷണികൾ ഒരുക്കി. എന്നാൽ ഈ കിരീടനേട്ടത്തിൽ ഓസ്ട്രേലിയ ഏറ്റവും അധികം കടപെട്ടിരിക്കുന്നത് സ്റ്റാർ ഓപ്പണർ ഡേവിഡ് വാർണറോടാണ്.

ഐപിഎല്ലിലെ മോശം ബാറ്റിങ് ഫോം പേരിൽ ഒരുവേള കരിയറിന് തന്നെ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് വിശ്വസിച്ച താരം ഈ ലോകകപ്പിൽ സ്ഥിരതയാർന്ന പ്രകടനങ്ങളാൽ ടീമിന് നൽകിയത് മികച്ച തുടക്കങ്ങൾ. ഏഴ് കളികളിൽ നിന്നായി ഡേവിഡ് വാർണർ നേടിയത് 289 റൺസ്. കൂടാതെ ഒരു ടി :20 ലോകകപ്പിൽ ഏറ്റവും അധികം റൺസ് നേടിയ ഓസ്ട്രേലിയൻ ബാറ്റ്‌സ്മാനായി മാറിയ താരത്തെ പ്ലയെർ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുത്തിരുന്നു. പക്ഷേ ഈ തീരുമാനമാണ് ഇപ്പോൾ ഏറെ ആക്ഷേപങ്ങൾ കേൾക്കേണ്ടി വരുന്നത്. ടൂർണമെന്റിൽ ഏറ്റവും അധികം റൺസ് അടിച്ച പാകിസ്ഥാൻ നായകൻ ബാബർ അസത്തെ പിന്തള്ളിയാണ് ഡേവിഡ് വാർണർ ഈ നേട്ടത്തിലേക്ക് എത്തിയത്.

See also  ടൈം ഔട്ട് സെലിബ്രേഷനുമായി ശ്രീലങ്കന്‍ താരങ്ങള്‍. പ്രതികാരം തീര്‍ത്തു.

ഇതിന് എതിരെ പ്രതികരണവുമായി എത്തുകയാണ് മുൻ പാകിസ്ഥാൻ താരം ഷോയിബ് അക്തർ.ടൂർണമെന്റിൽ 303 റൺസാണ് ബാബർ അസം നേടിയത്. “എന്ത്‌ മോശമാണ് ഇത്. പാകിസ്ഥാൻ നായകൻ ബാബർ അസം ലോകകപ്പ് ഫൈനലിന് ശേഷം പ്ലയെർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം നേടുമെന്ന് കരുതി. എന്ത്‌ അന്യായമായ തീരുമാനം” അക്തർ ഇപ്രകാരം ട്വറ്റ് ചെയ്തു.

Scroll to Top