പൂർണ്ണ ഫിറ്റ്നസ് നേടി സൂപ്പർ താരം : ആദ്യ മത്സരം മുതലേ ചെന്നൈ ടീമിൽ കാണും – ആവേശത്തോടെ ക്രിക്കറ്റ് ലോകം

11e919bd1a0bb21c1d87e950abf7cf42

ഐപിൽ പതിനാലാം സീസൺ മത്സരങ്ങൾ ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ടീമുകളെല്ലാം പരിശീലനത്തിലാണ്.  ധോണി നായകനാകുന്ന ചെന്നൈ ക്യാംപിൽ നിന്ന്  വളരെയേറെ സന്തോഷ
വാർത്തകളാണ് പുറത്തുവരുന്നത് .സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുത്തതായി ചെന്നൈ സൂപ്പർ കിങ്‌സ് ഉന്നത വൃത്തങ്ങൾ പറഞ്ഞു . നേരത്തെ ഓസീസ് എതിരായ ടെസ്റ്റ് പരമ്പരയിലാണ് താരത്തിന് ഗുരുതര പരിക്കേറ്റത് .

രവീന്ദ്ര ജഡേജ ഇപ്പോൾ നെറ്റ്സിൽ ബൗളും ബാറ്റും ചെയ്യുന്നുണ്ട്. താരത്തിന്  യാതൊരു ബുദ്ധിമുട്ടും ഇപ്പോൾ അനുഭവപ്പെടുന്നില്ല എന്നാണ് ടീം മാനേജ്‌മന്റ് പറയുന്നത് . സീസൺ തുടക്കം മുതൽ തന്നെ ജഡേജ ചെന്നൈ സൂപ്പർ കിങ്സിന്റെ ഇലവനിൽ ഉണ്ടാകും എന്നാണ് ഇപ്പോൾ ലഭിക്കുന്ന പുതിയ  സൂചനകൾ.താരം ഡൽഹി ക്യാപിറ്റൽസ് എതിരായ ആദ്യ മത്സരത്തിൽ കളിക്കും എന്നാണ് സൂചന.

നേരത്തെ ഓസീസ് എതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലാണ് താരത്തിന് പരിക്കേറ്റത് .ശേഷം നാലാം ടെസ്റ്റിൽ കളിക്കാതിരുന്ന താരം പിന്നീട് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു .ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് ,ഏകദിന & ടി:20 പരമ്പരകൾ നഷ്ടമായ താരം ഇന്ത്യൻ ടീമിലേക്കും ഐപിൽ പ്രകടന മികവിലൂടെ തിരികെ വരുവാൻ ആഗ്രഹിക്കുന്നുണ്ട്  .

Read Also -  സഞ്ജു ആദ്യ ചോയ്സ് കീപ്പറായി ലോകകപ്പിൽ കളിക്കണം : കുമാർ സംഗക്കാര പറയുന്നു.

ചെന്നൈ സൂപ്പർ കിങ്‌സ് സ്‌ക്വാഡ് :Faf du Plessis, Ruturaj Gaikwad, Suresh Raina, Ambati Rayudu, N. Jagadeesan (wk), Robin Uthappa, MS Dhoni (c/wk), Ravindra Jadeja, Sam Curran, Dwayne Bravo, Karn Sharma, R. Sai Kishore, Mitchell Santner, Imran Tahir, Deepak Chahar, Shardul Thakur, Lungi Ngidi, Josh Hazlewood, KM Asif, Moeen Ali, K Gowtham, Cheteshwar Pujara, M Harisankar Reddy, K. Bhagath Varma, C Hari Nishanth

Scroll to Top