ലോകകപ്പിന് ശേഷം അഭിഷേക് ശർമ ഇന്ത്യയുടെ ഓപ്പണറായെത്തും. അവൻ സിക്സർ കിങ് എന്ന് ഹെസൻ.

21295a2a c657 4353 9195 cdabf504fe2c

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ തട്ടുപൊളിപ്പൻ പ്രകടനം കൊണ്ട് എല്ലാവരെയും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് ഹൈദരാബാദ് താരം അഭിഷേക് ശർമ. ലക്നൗവിനെതിരായ മത്സരത്തിൽ 75 റൺസ് നേടിയ അഭിഷേക് ശർമ ഹൈദരാബാദിനായി പുറത്താവാതെ നിന്നിരുന്നു.

മത്സരത്തിൽ ഹൈദരാബാദ് 10 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കിയപ്പോൾ അഭിഷേക് ശർമയും ഒരുപാട് പ്രശംസകൾ ഏറ്റുവാങ്ങി. ഇത്തരത്തിൽ മികച്ച ഫോമിൽ കളിക്കുന്ന അഭിഷേക് ശർമയെ ഇന്ത്യ ലോകകപ്പിന് ശേഷം തങ്ങളുടെ ട്വന്റി20 ടീമിന്റെ ഓപ്പണറായി പരിഗണിക്കണം എന്നാണ് മുൻ താരം മൈക്ക് ഹെസൻ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. അഭിഷേകിന്റെ സ്പിന്നിനെതിരെയുള്ള വമ്പൻ ബാറ്റിംഗ് പ്രകടനം കണക്കിലെടുത്താണ് മൈക്ക് ഹെസന്റെ പ്രസ്താവന.

പവർപ്ലേ ഓവറുകളിൽ പൂർണ്ണമായി സ്പിന്നിനെതിരെ ആക്രമണം അഴിച്ചുവിടാൻ അഭിഷേക് ശർമയ്ക്ക് സാധിക്കുന്നുണ്ട് എന്ന് ഹെസൻ പറയുന്നു. മാത്രമല്ല പേസിനെതിരെയും സമീപകാലത്ത് വലിയ പുരോഗതികൾ ഉണ്ടാക്കിയെടുക്കാൻ അഭിഷേകിന് സാധിച്ചു എന്നാണ് ഹെസൻ വിശ്വസിക്കുന്നത്.

ഈ സാഹചര്യത്തിൽ ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് ഹസൻ പറയുന്നത്. ജയിസ്വാളിനും ശുഭ്മാൻ ഗില്ലിനുമൊപ്പം അഭിഷേക് ശർമയും ഇന്ത്യയുടെ ഓപ്പണറായി ഉയർന്നുവരും എന്ന് ഹെസൻ വ്യക്തമാക്കുന്നു.

“അഭിഷേകിന്റെ കാര്യത്തിൽ ഞാനും ആ ചിന്തയിലാണ്. പവർപ്ലേ ഓവറുകളിൽ സ്പിന്നർമാർക്കെതിരെ ആക്രമണം അഴിച്ചുവിടാനുള്ള അവന്റെ കഴിവ് പ്രശംസനീയമാണ്. മാത്രമല്ല സമീപകാലത്ത് പേസിനെതിരെയും വളരെ പുരോഗതികൾ ഉണ്ടാക്കിയെടുക്കാൻ താരത്തിന് സാധിച്ചു. വലിയ നിലവാരമുള്ള താരം തന്നെയാണ് അഭിഷേക് ശർമ.”

Read Also -  അംപയറെ ചോദ്യം ചെയ്തു. കനത്ത ശിക്ഷ വിധിച്ച് ബിസിസിഐ.

“സ്ഥിരതയോടെ ബൗണ്ടറികൾ കണ്ടെത്താൻ അവന് സാധിക്കുന്നു. അവൻ ഒരു സിക്സ് ഹിറ്ററാണ്. ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൽ അവൻ കുറച്ച് മാറ്റങ്ങൾ ഉണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല. ടീമിൽ ജയസ്വാൾ, ശുഭമാൻ ഗിൽ എന്നിവർക്കൊപ്പം അഭിഷേകും എത്തിച്ചേരും. സത്യസന്ധമായി പറഞ്ഞാൽ ഇത്തരം കുറച്ചധികം താരങ്ങളുണ്ട്. എന്നാൽ വരും നാളുകളിൽ ചർച്ചയാകാൻ പോകുന്ന ഒരു താരമാണ് അഭിഷേക് ശർമ.”- ഹെസൻ പറഞ്ഞു.

ഇതുവരെ 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ 12 മത്സരങ്ങൾ അഭിഷേക് ശർമ കളിച്ചു കഴിഞ്ഞു. ഇതിൽനിന്ന് 401 റൺസാണ് അഭിഷേക് നേടിയിരിക്കുന്നത്. ഐപിഎല്ലിന്റെ 2022 സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 426 റൺസ് അഭിഷേക് സ്വന്തമാക്കിയിരുന്നു. ഈ സീസണിൽ 35 സിക്സറുകളാണ് ഈ വെടിക്കെട്ട് താരം നേടിയിട്ടുള്ളത്.

ലക്നൗവിനെതിരായ മത്സരത്തിൽ മാത്രമായി 8 ബൗണ്ടറികളും 6 സിക്സറുകളും സ്വന്തമാക്കാൻ അഭിഷേകിന് സാധിച്ചു. വരും മത്സരങ്ങളിലും അഭിഷേക് ഇത്തരത്തിൽ വമ്പൻ പ്രകടനങ്ങൾ പുറത്തെടുക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഹൈദരാബാദിന് ലീഗ് സ്റ്റേജിൽ 2 മത്സരങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഗുജറാത്ത്, പഞ്ചാബ് എന്നീ ടീമുകൾക്കെതിരെയാണ് ഹൈദരാബാദ് ഇനി ഏറ്റുമുട്ടുക.

Scroll to Top