എവിടെ ? ദീപക്ക് ഹൂഡ എവിടെ ? ഇന്ത്യന്‍ ടീം സെലക്ഷനെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം

ezgif 4 39823c9caa

ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20 മത്സരത്തിൽ ടീം സെലക്ഷനെതിരെ വിമര്‍ശനവുമായി സെലക്ഷൻ കമ്മിറ്റി മുൻ ചെയർമാനായ കൃഷ്ണമാചാരി ശ്രീകാന്ത്. പ്ലെയിംഗ് ഇലവനിൽ ശ്രേയസ് അയ്യര്‍ക്ക് പകരം ദീപക് ഹൂഡയെ കളിപ്പിക്കണമായിരുന്നു എന്നാണ് ശ്രീകാന്ത് അഭിപ്രായപ്പെട്ടത്, അതേ സമയം രാഹുല്‍ ദ്രാവിഡിന്‍റെ ടീം സെലക്ഷനെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പ്രഗ്യാൻ ഓജ പ്രതിരോധിച്ചു

മത്സരത്തില്‍ ക്യാപ്റ്റനായി രോഹിത് ശര്‍മ്മ തിരിച്ചെത്തിയപ്പോള്‍ ടോസ് ഇന്ത്യക്ക് നഷ്ടമായിരുന്നു. മത്സരത്തില്‍ ദീപക്ക് ഹൂഡക്ക് പകരം ശ്രേയസ്സ് അയ്യരാണ് ഇന്ത്യന്‍ ഇലവനില്‍ എത്തിയത്. ഈ തീരുമാനമാണ് മുന്‍ ഇന്ത്യന്‍ താരമായ ശ്രീകാന്ത് ചോദ്യം ചെയ്തത്.

surya and deepak hooda

“ഹൂഡ എവിടെ? ടി20യിലും ഏകദിനത്തിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. അവൻ ഇവിടെ ഉണ്ടായിരിക്കേണ്ട ആളാണ്. ടി20 ക്രിക്കറ്റിൽ നിങ്ങൾ മനസ്സിലാക്കണം, നിങ്ങൾക്ക് ഓൾറൗണ്ടർമാരെ ആവശ്യമുണ്ട്. ബാറ്റ് ചെയ്യുന്ന ഓൾറൗണ്ടർമാർ, ബൗളിംഗ് ഓൾറൗണ്ടർമാർ, അതിനാൽ കൂടുതൽ ഓൾറൗണ്ടർമാരാണ് ടീമിനു നല്ലത്,” അതേ പാനലിൽ അംഗമായ ഓജ ദ്രാവിഡിന്റെ സെലക്ഷൻ പ്രക്രിയയെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ശ്രീകാന്ത് ഇടപെട്ടിരുന്നു.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

“ഒരു കളിക്കാരൻ ആദ്യം മികച്ച പ്രകടനം നടത്തിയാൽ അവനെ പിന്തുണക്കണമെന്നാണ് രാഹുൽ ഭായുടെ പോളിസി ” ഓജ പറഞ്ഞു. ശ്രീകാന്ത് ഉടൻ തന്നെ വിശദീകരണം തടസ്സപ്പെടുത്തി ഓജയോട് പറഞ്ഞു ” രാഹുൽ ദ്രാവിഡിന്റെ ചിന്ത ഇവിടെ വേണ്ട. നിങ്ങളുടെ അഭിപ്രായം ഇപ്പോള്‍ പറയൂ..” ഓജയോട് അദ്ദേഹം ചോദിച്ചു. വേണം എന്ന് തന്നെ പുഞ്ചിരിച്ച് മറുപടി പറഞ്ഞു.

296267948 440135211460529 3313162544673513692 n

ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനവുമായാണ് ശ്രേയസ്സ് അയ്യര്‍ ടി20 പരമ്പരക്കായി എത്തിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ 4 ബോളുകള്‍ നേരിട്ട താരം റണ്ണൊന്നുമെടുക്കാതെയാണ് താരം മടങ്ങിയത്.

Scroll to Top