ഇന്ത്യയ്ക്ക് ശ്രീലങ്കയുടെ മുട്ടൻപണി. നാലാം ടെസ്റ്റിൽ സമനിലയായാലും ഫൈനൽ കാണില്ല.

ഇന്ത്യയ്ക്ക് വീണ്ടും ശ്രീലങ്കയുടെ വക മുട്ടൻ പണി. ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിൽ വിജയത്തിനടുത്തേക്ക് നീങ്ങുകയാണ് ശ്രീലങ്ക ഇപ്പോൾ. അഞ്ചാം ദിവസം ക്രൈസ്ത്ചർച്ചിൽ കിവികൾക്ക് വിജയിക്കാൻ വേണ്ടത് 257 റൺസ് കൂടിയാണ്. മത്സരത്തിന്റെ അവസാന ദിനത്തിൽ ഇത്തരം ഒരു സ്കോർ പിന്തുടരുക എന്നത് പ്രയാസകരമാണ്. അങ്ങനെ മത്സരത്തിൽ ശ്രീലങ്ക വിജയിക്കുകയാണെങ്കിൽ അവർ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന് അടുത്തെത്തും.

ശേഷം പരമ്പരയിലെ രണ്ടാം മത്സരത്തിൽ കൂടി ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയാൽ അവർ മെച്ചപ്പെട്ട പോയിന്റ് നേടും. ഇതേസമയം നാലാം ടെസ്റ്റിൽ ഇന്ത്യ ഓസ്ട്രേലിയയോട് സമനില വഴങ്ങിയാൽ പോലും ശ്രീലങ്കയ്ക്ക് ഫൈനലിലെത്താൻ സാധിക്കുകയും ചെയ്യും. അതിനാൽ തന്നെ ഓസ്ട്രേലിയക്കെതിരായ നാലാമത്തെ ടെസ്റ്റിൽ എന്ത് വിലകൊടുത്തും വിജയിക്കുക എന്നത് മാത്രമാണ് നിലവിൽ ഇന്ത്യയ്ക്കു മുൻപിലുള്ള ഏക വഴി.

Fq xm XaUAEIbA

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ആദ്യ 355 റൺസ് നേടിയിരുന്നു. 87 റൺസ് എടുത്ത കുശാൽ മെൻഡിസായിരുന്നു ആദ്യ ഇന്നിങ്സിൽ ലങ്കയുടെ ടോപ്പ് സ്കോറർ. മറുപടി ബാറ്റിംഗിൽ ന്യൂസിലാൻഡ് മികവാർന്ന ബാറ്റിംഗ് കാഴ്ചവെച്ചെങ്കിലും വമ്പൻ ലീഡ് നേടാൻ അവർക്ക് സാധിച്ചില്ല. സെഞ്ച്വറി നേടിയ ഡാരിൽ മിച്ചലിന്റെ ബലത്തിൽ ആദ്യ ഇന്നിങ്സിൽ 373 റൺസാണ് ന്യൂസിലാൻഡ് നേടിയത്.

എന്നാൽ രണ്ടാം ഇന്നിങ്സിലാണ് ശ്രീലങ്കൻ ബാറ്റർമാർ ഇന്ത്യക്ക് പണി ഉണ്ടാക്കുന്ന പ്രകടനം കാഴ്ചവച്ചത്. 115 റൺസ് നേടിയ മാത്യൂസിന്റെ ബലത്തിൽ ശ്രീലങ്ക കുതിച്ചു. രണ്ടാം ഇന്നിങ്സിൽ 302 റൺസായിരുന്നു ശ്രീലങ്ക നേടിയത്. ഇതോടെ ന്യൂസിലാൻഡിന്റെ വിജയലക്ഷ്യം 285 റൺസായി മാറി. നാലാം ദിവസം മത്സരം അവസാനിക്കുമ്പോൾ 28ന് 1 എന്ന നിലയിലാണ് ന്യൂസ്ലാൻഡ്. വിജയത്തിനായി അവർക്ക് ഇനിയും 257 റൺസ് ആവശ്യമാണ്.

നിലവിൽ ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് സമനിലയിലാവാനാണ് സാധ്യത. അങ്ങനെ നാളെ ഇന്ത്യ ഓസ്ട്രേലിയയോട് സമനില വഴങ്ങുകയും, ശ്രീലങ്ക ന്യൂസിലാൻഡിനോട് വിജയിക്കുകയും ചെയ്താൽ, അടുത്ത ശ്രീലങ്ക-ന്യൂസിലാൻഡ് ടെസ്റ്റിന്റെ ഫലമാവും ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകളെ തീരുമാനിക്കുന്നത്.

Previous articleഎഴുതിത്തള്ളിയവർ കണ്ടോളൂ, ഇത് രാജാവിന്റെ തിരിച്ചുവരവ്. ഇന്ത്യയ്ക്കായി പടനയിച്ച് വിരാട്.
Next articleനാലാം ദിനം കോഹ്ലിയുടെ ചിറകേറി ഇന്ത്യ. 5ാം ദിവസം വിജയിക്കാനാകുമോ ?