ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. കാര്യവട്ടത്ത് നടന്ന മത്സരത്തില്‍ നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സാണ് നേടിയത്.
ശുഭ്മാന്‍ ഗില്ലിന്‍റെയും വിരാട് കോഹ്ലിയുടേയും സെഞ്ചുറി കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 42 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. 49 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതമാണ് രോഹിത് 42 റൺസെടുത്തത്. ഓപ്പണിങ് വിക്കറ്റിൽ ഗിൽ – രോഹിത് സഖ്യം 95 റൺസ് കൂട്ടിച്ചേർത്തു. 92 പന്തിലാണ് ഇരുവരും 95 റൺസെടുത്തത്.
രോഹിത് ശര്‍മ്മ പുറത്തായതിനു പിന്നാലെ എത്തിയ വിരാട് കോഹ്ലി ആക്രമണ ശൈലിയിലാണ് തുടക്കത്തിലേ ബാറ്റ് വീശിയത്. തുടര്‍ച്ചയായി ബൗണ്ടറികള്‍ പിറന്നതോടെ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചു.
89 പന്തില്‍ നിന്നുമാണ് ശുഭ്മാന്‍ ഗില്‍ സെഞ്ചുറി നേടിയത്. കരിയറിലെ രണ്ടാം സെഞ്ചുറിയാണ് ഇന്ത്യന്‍ യുവതാരം നേടിയത്. സെഞ്ചുറിക്ക് ശേഷം ബൗണ്ടറികള്‍ അടിച്ച് റണ്‍ നിരക്ക് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും രജിതയുടെ പന്തില്‍ ബൗള്‍ഡായി.
അടുത്തത് വിരാട് കോഹ്ലിയുടെ ഊഴമായിരുന്നു. 85 പന്തില്‍ തന്‍റെ 46ാം ഏകദിന സെഞ്ചുറി വിരാട് കോഹ്ലി കുറിച്ചു. സെഞ്ചുറികൊണ്ട് വിരാട് കോഹ്ലി നിര്‍ത്തിയില്ലാ. രജിതയേയും കരുണരത്നയേയും സിക്സിനു പറത്തി വിരാട് കോഹ്ലി ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചു. അതിനിടെ കോഹ്ലിക്ക് മികച്ച പിന്തുണ നല്‍കിയ ശ്രേയസ്സ് അയ്യര്‍ (38) പുറത്തായി. കൂറ്റന്‍ ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെ കെല്‍ രാഹുലും (7) സൂര്യകുമാര്‍ യാദവും (4) പുറത്തായി.
അവസാനം വരെ ക്രീസില്‍ നിന്ന വിരാട് കോഹ്ലി 110 പന്തില്‍ 13 ഫോറും 8 സിക്സുമായി 166 റണ്‍സ് നേടി
അക്സര്‍ പട്ടേല്‍ (2) പുറത്താകതെ നിന്നു.