സിംഹള വീര്യം. ക്യാപ്റ്റന്‍ മുന്നില്‍ നിന്നും നയിച്ചു. തകര്‍പ്പന്‍ ചേസിങ്ങുമായി പരമ്പരക്ക് അവസാനം

ശ്രീലങ്ക – ഓസ്ട്രേലിയ ടി20 പരമ്പരയിലെ അവസാന മത്സരം ത്രില്ലിങ്ങ് ഫിനിഷോടെ അവസാനം. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ശ്രീലങ്ക, അവസാന മത്സരത്തില്‍ വിജയം തട്ടിയെടുത്തു. ഓസ്ട്രേലിയ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറിലാണ് ശ്രീലങ്ക മറികടന്നത്.

അവസാന നിമിഷം ക്യാപ്റ്റന്‍ ദാസുന്‍ ഷനകയുടെ തകര്‍പ്പന്‍ പ്രകടനമാണ് ശ്രീലങ്കയെ വിജയത്തിലെത്തിച്ചത്. 25 പന്തില്‍ 5 ഫോറും 4 സിക്സും അടക്കം 54 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്. അവസാന 3 ഓവറില്‍ 59 റണ്‍സായിരുന്നു ശ്രീലങ്കക്ക് വേണ്ടിയിരുന്നത്. 17ാം ഓവര്‍ അവസാനിച്ചപ്പോള്‍ 12 പന്തില്‍ 6 റണ്‍സ് എന്ന നിലയിലായിരുന്നു ഷനക.

FU NThpVUAAFQol

18ാം ഓവര്‍ എറിഞ്ഞത്, മത്സരത്തില്‍ അതേ വരെ 3 റണ്‍സ് മാത്രം വഴങ്ങിയ ഹേസല്‍വുഡ്. 22 റണ്‍സിനാണ് ഹേസല്‍വുഡിനെ പറത്തിയത്. അടുത്ത ഓവര്‍ എറിഞ്ഞ ജൈ റിച്ചാര്‍ഡ്സനെതിരെ 18 റണ്‍സ് നേടി. അവസാന ഓവറില്‍ 19 റണ്‍ വേണമെന്നിരിക്കെ മൂന്നാം പന്തിലും നാലാം പന്തിലും ഷനകയുടെ ബൗണ്ടറി. ലക്ഷ്യം രണ്ട് പന്തില്‍ ഏഴ് റണ്‍സ്. കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ എറിഞ്ഞ അഞ്ചാം പന്തില്‍ ഷനകയുടെ നിര്‍ണായക സിക്സ്. ഇതോടെ ലക്ഷ്യം ഒരു പന്തില്‍ ഒരു റണ്ണായി. അവസാന പന്തില്‍ റിച്ചാര്‍ഡ്സണ്‍ വൈഡെറിഞ്ഞതോടെ ലങ്ക അവിശ്വസനീയ ജയത്തിലെത്തി. അവസാന മൂന്നു ഓവറില്‍ ഇത്രയും റണ്‍സ് നേടി ചെയ്ത് ജയിക്കുന്ന ടീമായി ശ്രീലങ്ക മാറി.

FU 0gTwVEAEitTs

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്കായി ഡേവിഡ് വാര്‍ണര്‍(39), ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്(29), സ്റ്റീവ് സ്മിത്ത്(37), സ്റ്റോയ്നിസ്(38) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങി. ലങ്കക്കായി തീക്ഷണ രണ്ട് വിക്കറ്റും ഹസരങ്ക, ജയവിക്രമ എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു.

Previous articleഅന്ന് ഞാന്‍ സെമിഫൈനല്‍ കളിച്ചിരുന്നെങ്കില്‍ സേവാഗിനെയും സച്ചിനേയും ഞാന്‍ പുറത്താക്കിയാനേ ; ഷോയിബ് അക്തര്‍
Next articleഅവൻ യുവ ക്യാപ്റ്റനാണ് : റിഷബ് പന്തിന് പിന്തുണയുമായി ഭുവി