അവൻ യുവ ക്യാപ്റ്റനാണ് : റിഷബ് പന്തിന് പിന്തുണയുമായി ഭുവി

20220612 090302 scaled

ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകർ എല്ലാം വളരെ അധികം നിരാശയിലാണ്. സൗത്താഫ്രിക്കക്ക് എതിരായ ഒന്നാം ടി :20 യിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യൻ സംഘത്തിന് ഒരുവേള നഷ്ടമായത് അപൂർവ്വമായ ഒരു ടി :20 റെക്കോർഡ്.തുടർച്ചയായി 12 അന്താരാഷ്ട്ര ടി :20 മത്സരങ്ങൾ ജയിച്ച ഇന്ത്യൻ ടീമിന് ടി :20 ക്രിക്കറ്റിലെ അപൂർവ്വ നേട്ടം കയ്യകലെ നഷ്ടമായപ്പോൾ ഏറ്റവും അധികം വിമർശനം കേൾക്കേണ്ടി വന്നത് മറ്റാരും അല്ല ക്യാപ്റ്റൻ റിഷാബ് പന്ത് തന്നെ.തന്റെ കന്നി മത്സരം ക്യാപ്റ്റൻസി റോളിൽ കളിച്ച റിഷാബ് പന്ത് ഇന്ത്യൻ ടീമിനെ നയിച്ച രീതിയാണ് കടുത്ത വിമർശനത്തിനുള്ള കാരണം.

200ലധികം റൺസ്‌ നേടിയിട്ടും ഇന്ത്യൻ ടീം തോറ്റത് ക്യാപ്റ്റൻസിയിലെ പാളിച്ചകൾ എന്നാണ് ഉയരുന്ന പ്രധാന വിമർശനം. ഇക്കാര്യം മുൻ താരങ്ങൾ അടക്കം ചൂണ്ടികാട്ടി കഴിഞ്ഞു. പ്രത്യേകിച്ച് ഒന്നാം ടി :20 യിൽ ലെഗ് സ്പിന്നർ യൂസ്വേന്ദ്ര ചാഹലിന്റെ നാല് ഓവറുകൾ ക്യാപ്റ്റൻ റിഷാബ് പന്ത് പൂർണ്ണമായി യൂസ് ചെയ്യാതെയിരുന്നത്.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.

എന്നാൽ ഇപ്പോൾ റിഷാബ് പന്തിന് പൂർണ്ണമായ പിന്തുണയുമായി എത്തുകയാണ് സീനിയർ പേസർ കൂടിയായ ഭുവനേശ്വർ കുമാർ. റിഷാബ് പന്ത് ചെറുപ്പമായ ഒരു ക്യാപ്റ്റൻ അല്ലേ എന്നാണ് ഭുവിയുടെ ചോദ്യം.

FB IMG 1654967408897

“ഞങ്ങളുടെ ബൗളിംഗ് നിരക്ക് പ്രതീക്ഷിച്ച മികവിലേക്ക് എത്താനായി കഴിഞ്ഞില്ല. ഒരുവേള ഞങ്ങൾ തിളങ്ങിയിരുന്നെങ്കിൽ എനിക്ക് ഉറപ്പുണ്ട് നിങ്ങൾ റിഷബ് പന്തിന്‍റെ ക്യാപ്റ്റൻസിയെ പുകഴ്ത്തിയേനെ. അദ്ദേഹം ഒരു യുവ ക്യാപ്റ്റൻ കൂടിയാണ്. കരിയറിൽ ആദ്യമായിട്ടാണ് റിഷാബ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഓരോ കളിയിലും മെച്ചപ്പെടാനാണ് അദ്ദേഹം തന്റെ ക്യാപ്റ്റൻസിയിലൂടെ ശ്രമിക്കുന്നതെന്നത് വ്യക്തം. എങ്കിലും അദ്ദേഹം ഒരു മികച്ച ക്യാപ്റ്റനായി അറിയപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട് ” ഭുവി വാചാലനായി.

Scroll to Top