ബാംഗ്ലൂർ ബോളർമാരെ പഞ്ഞിക്കിട്ട് റെക്കോർഡ് സൃഷ്ടിച്ച ഹൈദരാബാദിന്റെ തേരോട്ടം. ഐപിഎൽ ചരിത്രം തിരുത്തിയെഴുതിയ ഇന്നിംഗ്സിൽ നിശ്ചിത 20 ഓവറുകളിൽ 287 റൺസാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. മത്സരത്തിൽ തകർപ്പൻ സെഞ്ചുറി സ്വന്തമാക്കിയ ട്രാഫിക് ഹെഡാണ് ഹൈദരാബാദ് ആക്രമണത്തിന് നേതൃത്വം നൽകിയത്.
പിന്നാലെ ക്ലാസനും അർദ്ധ സെഞ്ച്വറിയുമായി മികവ് പുലർത്തിയപ്പോൾ റെക്കോർഡുകൾ തിരുത്തി എഴുതുകയായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ എന്ന റെക്കോർഡാണ് ഹൈദരാബാദ് മത്സരത്തിൽ മറികടന്നത്. തങ്ങളുടെ തന്നെ ഐപിഎല്ലിൽ എപ്പോഴാണ് ഹൈദരാബാദ് മത്സരത്തിലൂടെ മറികടന്നത്.
മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ വമ്പൻ തുടക്കം തന്നെ ഹൈദരാബാദിന് തങ്ങളുടെ ഓപ്പണർമാർ നൽകി. ആദ്യ ഓവറുകളിൽ തന്നെ അഭിഷേക് ശർമയും ട്രാവിസ് ഹെഡും ആക്രമണം അഴിച്ചുവിട്ടു.
ഇതോടെ ബാംഗ്ലൂർ ബോളിംഗ് നിര പൂർണമായും പതറുന്നതാണ് കാണാൻ സാധിച്ചത്. പവർപ്ലേ ഓവറുകളിൽ സിക്സറുകൾ പറത്തിയായിരുന്നു ഹെഡ് തന്റെ ഫോമിലേക്ക് എത്തിയത്. പിന്നീട് കാണാൻ സാധിച്ചത് ഒരു വെടിക്കെട്ട് തന്നെയാണ്. അഭിഷേക് ശർമ മത്സരത്തിൽ 22 പന്തുകളിൽ 2 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 34 റൺസ് നേടി.
മറുവശത്ത് ഹെഡ് 20 പന്തുകളിൽ നിന്ന് തന്റെ അർത്ഥസെഞ്ച്വറിയും പൂർത്തീകരിക്കുകയുണ്ടായി. ആദ്യ വിക്കറ്റിൽ 108 റൺസാണ് അഭിഷേകും ഹെഡും ചേർന്ന് കെട്ടിപ്പടുത്തത്. അഭിഷേക് പുറത്തായ ശേഷവും ഹെഡ് ആക്രമണം അഴിച്ചു വിട്ടു. മത്സരത്തിൽ ബാംഗ്ലൂരിനെ പൂർണമായും ആക്രമിച്ചാണ് ഹെഡ് തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്.
39 പന്തുകളിൽ നിന്നായിരുന്നു ഹെഡിന്റെ സെഞ്ച്വറി. 41 പന്തുകളിൽ 9 ബൗണ്ടറികളും 8 സിക്സറുകളുമടക്കം 102 റൺസ് ആണ് ഹെഡ് നേടിയത്. ഹെഡ് പുറത്തായ ശേഷം ക്ലാസനും അപകടകരമായ രീതിയിൽ ആക്രമണം അഴിച്ചുവിടാൻ തുടങ്ങി.
വമ്പൻ സിക്സറുകൾ നേടിയാണ് ക്ലാസൻ ബാംഗ്ലൂരിനെ പഞ്ഞിക്കിട്ടത്. ഫെർഗ്യുസനെതിരെ ക്ലാസൻ നേടിയ സിക്സർ 106 മീറ്റർ ദൂരമായിരുന്നു പിന്നിട്ടത്. മത്സരത്തിൽ 31 പന്തുകളിൽ 2 ബൗണ്ടറികളും 7 സിക്സറുകളുമടക്കം 67 റൺസ് സ്വന്തമാക്കാൻ ക്ലാസന് സാധിച്ചു. ഇതോടെ മത്സരത്തിൽ ഹൈദരാബാദ് സ്കോർ വലിയ തോതിൽ ഉയരുകയായിരുന്നു.
പിന്നാലെ അവസാന ഓവറുകളിൽ അബ്ദുൽ സമദും മാക്രവും ആക്രമണം അഴിച്ചുവിട്ടതോടെ ഹൈദരാബാദ് റെക്കോർഡ് സ്കോറിലെത്തി. സമദ് 10 പന്തുകളിൽ 37 റൺസാണ് മത്സരത്തിൽ നേടിയത്. മാക്രം 17 പന്തുകളിൽ 32 റൺസ് നേടി. ഇതോടെ നിശ്ചിത 20 ഓവറുകളിൽ 287 റൺസാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.
Highest totals in IPL
- 287/3 SRH vs RCB Bengaluru 2024
- 277/3 SRH vs MI Hyderabad 2024
- 272/7 KKR vs DC Vizag 2024
- 263/5 RCB vs PWI Bengaluru 2013
- 257/7 LSG vs PK Mohali 2023