വല്ലാത്തൊരു പിറന്നാള്‍ സമ്മാനം. ധോണിയുടെ ജന്മദിനത്തിനു ശ്രീശാന്ത് പോസ്റ്റ് ചെയ്തത് ഇങ്ങനെ

ലോകമെമ്പാടുമുള്ള നിരവധി ആരാധകരിൽ നിന്നും മുന്‍താരങ്ങളില്‍ നിന്നും ഇതിഹാസ ക്രിക്കറ്റര്‍ മഹേന്ദ്ര സിങ്ങ് ധോണിക്ക് ആശംസകൾ നേര്‍ന്നിരുന്നു. എന്നിരുന്നാലും, പലരെയും അമ്പരപ്പിച്ച ഒരു ആശംസ ശ്രീശാന്തിന്റെതായിരുന്നു.
ചെന്നൈ സൂപ്പർ കിംഗ്‌സ് (സി‌എസ്‌കെ) പഞ്ചാബ് കിംഗ്‌സുമായുള്ള പോരാട്ടത്തിന്‍റെ നിമിഷങ്ങളാണ് മുൻ ഇന്ത്യൻ പേസർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചത്

ക്യാപ്‌ഷനിൽ ധോണി മികച്ച ക്യാപ്റ്റനാണെന്ന് പ്രശംസിച്ച ശ്രീശാന്ത്, തന്റെ കരിയറിലെ ഏറ്റവും മികച്ച പന്തിൽ തന്റെ ‘വലിയ സഹോദരനെ’ പുറത്താക്കിയത് തനിക്ക് ബഹുമതിയാണെന്ന് പറഞ്ഞു. മഹേന്ദ്ര സിങ്ങ് ധോണിയുടെ സ്റ്റംപ് തെറിപ്പിക്കുന്നതാണ് വീഡിയോയില്‍

Untitled design 84 1

“@mahi7781..നിങ്ങൾക്ക് ഏറ്റവും നല്ല ജന്മദിനാശംസകൾ നേരുന്നു. മികച്ച ക്യാപ്റ്റൻ, എല്ലാ മത്സരങ്ങളിലും ഞാൻ ഏറ്റവും മികച്ചവനായിരിക്കണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്ന മികച്ച സഹോദരൻ, ഓരോ നിമിഷവും വിലമതിക്കുന്നു. “സഹോദരനെ പുറത്താക്കിയത് ഒരു പരമമായ ബഹുമതിയാണ്, ഞാൻ ഏതൊരു ബാറ്റ്സ്മാനോടും എറിഞ്ഞ ഏറ്റവും മികച്ച പന്ത്.. അതും എന്റെ വലിയ സഹോദരൻ മഹി ഭായിക്ക്.” ശ്രീശാന്ത് കുറിച്ചിട്ടു.

അതേ സമയം ശ്രീശാന്തിന്‍റെ ഈ പോസ്റ്റിനെ രണ്ടു തരത്തിലാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇത് ധോണിയെ അവഹേളിച്ചതാണെന്ന് ഒരു കൂട്ടര്‍ കരുതുമ്പോള്‍ അതങ്ങനെയല്ലാ എന്നാണ് മറ്റൊരു അഭിപ്രായം.

Previous articleവീട്ടിലേക്ക് മടങ്ങുന്നു. എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ച് സഞ്ചു സാംസണ്‍
Next articleരണ്ടാം ടി20 യില്‍ ഇന്ത്യന്‍ ടീം എങ്ങനെ ? സഹീര്‍ ഖാന്‍ പറയുന്നു