രണ്ടാം ടി20 യില്‍ ഇന്ത്യന്‍ ടീം എങ്ങനെ ? സഹീര്‍ ഖാന്‍ പറയുന്നു

FXH 121aUAEwyHP

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ ഇന്ത്യ നേടിയ സമ്പൂർണ വിജയം രണ്ടാം ടി20യിൽ ടീം മാനേജ്‌മെന്റിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. എന്നാൽ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ തുടങ്ങിയവർ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ മടങ്ങിയെത്തുമ്പോൾ ടീം ഇന്ത്യ മാറ്റങ്ങൾ വരുത്തുമോ? ഇപ്പോഴിതാ അതിനെക്കുറിച്ച് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍

മുൻ ഇന്ത്യൻ പേസർ സഹീർ ഖാനെ സംബന്ധിച്ചിടത്തോളം, രണ്ടാം ടി20യ്ക്കുള്ള ഇന്ത്യൻ ടീമിൽ ഒരു മാറ്റവും വരുത്തില്ലെന്നാണ് അദ്ദേഹം കരുതുന്നത്. ആദ്യ ടി20യിൽ മിക്ക കളിക്കാരും മികച്ച പ്രകടനം നടത്തി. കോലി, പന്ത്, ബുംറ, ജഡേജ തുടങ്ങിയ മുൻനിര താരങ്ങൾ തിരിച്ചെത്തുന്നുണ്ടെങ്കിലും ക്യാപ്റ്റൻ രോഹിത് ശർമ പ്ലെയിംഗ് ഇലവനെ മാറ്റുമെന്ന് സഹീറിന് തോന്നുന്നില്ല.

rohit sharma consecutive win record

“തിരഞ്ഞെടുപ്പിന്റെ കാര്യം മനസിലാക്കാൻ പ്രയാസമാണ്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചതിനാല്‍ മാറ്റം വരുത്തേണ്ട കാര്യമില്ലാ. മാറ്റം വരുത്തുമെന്ന് ഞാൻ കരുതുന്നില്ല. എന്തെങ്കിലും ഒരു മാറ്റം സാധ്യമായാൽ, അത് എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണണം,” സഹീർ Cricbuzz-ൽ പറഞ്ഞു.

Read Also -  "അന്നെനിക്ക് ഫീൽഡ് സെറ്റ് ചെയ്യാൻ പോലും അറിയില്ലായിരുന്നു, രോഹിതാണ് എല്ലാം ചെയ്തിരുന്നത്".
hardik pandya vs england

ഒരു മാറ്റം വരുത്തിയാൽ അത് ജസ്പ്രീത് ബുംറയും അർഷ്ദീപ് സിംഗും തമ്മിലുള്ള മാറ്റമാകുമെന്നാണ് സഹീര്‍ ഖാന്‍ പറയുന്നത്. “ഒരു മാറ്റത്തിനുള്ള സാധ്യത ഞാൻ കാണുന്നില്ല, താളം നഷ്ടപ്പെടുത്താൻ നിങ്ങള്‍ ആഗ്രഹിക്കില്ല. രണ്ടാം ടി20യിൽ അർഷ്ദീപ് സിംഗ് ഇല്ലാത്തതിനാൽ, ജസ്പ്രീത് ബുംറ ആ സ്ഥാനം ഏറ്റെടുക്കും,” അദ്ദേഹം പറഞ്ഞു. ആദ്യ ടി20യിൽ 3.3 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ്ങ് തിളങ്ങിയിരുന്നു. എന്നാൽ നിർഭാഗ്യവശാൽ അടുത്ത രണ്ട് മത്സരങ്ങളില്‍ താരത്തെ ഉള്‍പ്പെടുത്തിയട്ടില്ലാ

Scroll to Top