വീട്ടിലേക്ക് മടങ്ങുന്നു. എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ച് സഞ്ചു സാംസണ്‍

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി20 മത്സരത്തിനുള്ള സ്ക്വാഡില്‍ മലയാളി താരം സഞ്ചു സാംസണ്‍ ഉണ്ടായിരുന്നെങ്കിലും, താരത്തിനു അവസരം ലഭിച്ചിരുന്നില്ലാ. രണ്ടാമത്തേയും അവസാനത്തേയും ടി20 മത്സരങ്ങള്‍ക്കുള്ള സ്ക്വാഡില്‍ സഞ്ചു സാംസണ്‍ എല്ലാത്തതിനാല്‍ താരം നാട്ടിലേക്ക് മടങ്ങും.

ഇംഗ്ലണ്ടില്‍ നിന്നും മടങ്ങും മുന്‍പ് ഹൃദയഭേദകമായ പോസ്റ്റാണ് സഞ്ചു പങ്കുവച്ചത്. Heading back home. എല്ലാവര്‍ക്കും നന്ദി എന്നായിരുന്നു തന്‍റെ ചിത്രം പങ്കുവച്ചത് സഞ്ചു സാംസണ്‍ പറഞ്ഞത്. അയര്‍ലണ്ട് പര്യടനത്തിനോടൊപ്പം താരം ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ട്. പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയട്ടും ആദ്യ മത്സരത്തിനുള്ള സ്ക്വാഡില്‍ മാത്രമാണ് സഞ്ചുവിനെ ഉള്‍പ്പെടുത്തിയത്. ഇത് കനത്ത വിമര്‍ശനത്തിനു കാരണമായിരുന്നു.

292478078 609025403916837 2803877584217047991 n

അയര്‍ലണ്ടിനെതിരെ 42 പന്തില്‍ 9 ഫോറും 4 സിക്സുമായി 77 റണ്‍സാണ് താരം നേടിയത്. ഇംഗ്ലണ്ട് പരമ്പരക്ക് മുന്നോടിയായുള്ള ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍ ബിസിസിഐ പങ്കുവച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയും ഈ മലയാളി താരത്തിനായിരുന്നു.

ഇനി വിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലാണ് സഞ്ചുവിനെ കാണുക. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ജൂലൈ 22, 24, 27 തീയ്യതികളിലാണ് നടക്കുക.

India’s squad for 3 ODIs: Shikhar Dhawan (Captain), Ruturaj Gaikwad, Shubman Gill, Deepak Hooda, Suryakumar Yadav, Shreyas Iyer, Ishan Kishan (wk), Sanju Samson (wk), Ravindra Jadeja (vice-captain), Shardul Thakur, Yuzvendra Chahal, Axar Patel, Avesh Khan, Prasidh Krishna, Mohd Siraj, Arshdeep Singh.