ഞാനടക്കം സഞ്ചുവിനെ കുറപ്പെടുത്തിയിരുന്നു. ഇപ്പോള്‍…. ശ്രീശാന്തിനു പറയാനുള്ളത്

സൗത്താഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയിലെ നിര്‍ണായക പോരാട്ടത്തില്‍ ഒരു തകര്‍പ്പന്‍ സെഞ്ചുറിയാണ് സഞ്ചു സാംസണ്‍ നേടിയത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ വണ്‍ ഡൗണായി എത്തിയ സഞ്ചു സാംസണ്‍ ഇന്ത്യക്ക് മികച്ച അടിത്തറ നല്‍കിയാണ് മടങ്ങിയത്. ഇപ്പോഴിതാ ക്രിക്കറ്റ് ലോകത്ത് നിന്നും ധാരാളം പ്രശംസകളാണ് സഞ്ചുവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുന്‍ മലയാളി താരം ശ്രീശാന്തും സഞ്ചുവിനെ പ്രശംസിച്ച് എത്തി.

”അര്‍ഹതപ്പെട്ട സെഞ്ചുറിയാണ് ലഭിച്ചത്. നന്നായി കളിച്ചു. പ്രത്യേകിച്ച് 64,65 ല്‍ ഒക്കെ ആയപ്പോള്‍. സഞ്ചു ഇത്രയും റണ്‍സ് എടുക്കാന്‍ കുറേ ബോള്‍ എടുത്തു എന്നൊക്കെ പറയും. എന്നാല്‍ ബാറ്റിംഗ് ദുഷ്കരമായ സൗത്താഫ്രിക്കന്‍ പിച്ചില്‍, ബോള്‍ ബാറ്റിലേക്ക് വരുന്നില്ലായിരുന്നു, ആ പിച്ചില്‍ നന്നായി കളിച്ചു. ”

GB35G8tWwAA0Sjy 1

” വളരെ പക്വതയാര്‍ന്ന ഇന്നിംഗ്സാണ് സഞ്ചു നടത്തിയത് എന്ന് ശ്രീശാന്ത് പറഞ്ഞു. ഞാനടക്കം എപ്പോഴും ആക്രമണകാരിയായ സഞ്ചുവിന്‍റെ പ്ലേയിങ്ങ് സ്റ്റൈലിനെ വിമര്‍ശിച്ചട്ടുണ്ട്. പക്ഷേ ഇങ്ങനൊരു ഇന്നിംഗ്സാണ് സഞ്ചുവിന് ആവശ്യമായിരുന്നത്. ടീമിനു ആവശ്യമായിരുന്നത്. നിസ്വാര്‍ത്ഥമായി ടീമിനു വേണ്ടി കളിച്ചു. വെല്‍ ഡണ്‍ സഞ്ചു” കൂടുതല്‍ സെഞ്ചുറി നേടട്ടെ എന്ന ആശംസകളുമായി ശ്രീശാന്ത് പറഞ്ഞ് നിര്‍ത്തി.

രണ്ട് ദിവസം മുന്‍പ് സഞ്ചുവിനെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കണം എന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു.