ഇന്ത്യയിൽ കോവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തിൽ ഐപിൽ മത്സരങ്ങൾ ഉപേക്ഷിച്ചത് ഏറെ ഞെട്ടലോടെയാണ് ക്രിക്കറ്റ് പ്രേമികൾ കേട്ടത് .ഇതിനിടയിൽ ഇന്ത്യക്ക് കോവിഡ് സഹായവുമായി നിരവധി കളിക്കാരും സംഘടനകളും മുൻ നിരയിൽ എത്തുന്നുണ്ട്. ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികൾക്ക് പുറമെ വിവിധ ടീമുകളിലെ താരങ്ങളായ പാറ്റ് കമ്മിന്‍സ്, ശിഖര്‍ ധവാന്‍, ശ്രീവത്സ് ഗോസ്വാമി, മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ബ്രെറ്റ് ലീ എന്നിവർ എല്ലാം വിവിധ തരത്തിലുള്ള സഹായവുമായെത്തിയിരുന്നു. വിൻഡീസ് താരം നിക്കോളാസ് പൂരനും തന്റെ കോവിഡ് ദുരിതാശ്വാസത്തിലേക്കുള്ള സംഭാവനയായി 4 കോടിയിലേറെ രൂപ നൽകിയതും ഏറെ വാർത്തയായിരുന്നു .
എന്നാല്‍ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ഇക്കാര്യത്തില്‍ വളരെ വ്യത്യസ്തമായ ഒരു അഭിപ്രായമാണ് പങ്കിടുവാനുള്ളത് .”എല്ലാവരും ഇപ്പോൾ മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും ഫണ്ടുകളിലേക്ക് സംഭാവന നല്‍കുന്നതിന് മുൻപായി നിങ്ങളുടെ ചുറ്റുപാടൊന്ന് പരിശോധിക്കുക. ഒരുപക്ഷേ ഇപ്പോൾ നിങ്ങളുടെ ചുറ്റും ബന്ധുക്കളോ സുഹൃത്തുക്കളോ ജോലിക്കാരോ ഈ കൊവിഡ് മഹാമാരിക്കിടയില്‍ വളരെ ദുര്‍ബലരായി പോയവരുണ്ടാകാം. ആദ്യം നിങ്ങൾ അവരെ കരുത്തരാക്കുക. എന്തെന്നാൽ പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ അവരിലേക്ക് പെട്ടന്ന് എത്താനാകില്ല. നിങ്ങള്‍ക്ക് മാത്രമേ കഴിയൂ ” ശ്രീ തന്റെ അഭിപ്രായം വിശദമാക്കി .
അതേസമയം നീണ്ട ഏഴ് വർഷത്തെ വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് തിരികെ വന്ന ശ്രീശാന്ത് ഇക്കഴിഞ്ഞ സയ്യദ് മുഷ്‌താഖ് അലി ,വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റുകളിൽ കേരള ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ചു .
ഇത്തവണത്തെ ഐപിഎല്ലിൽ കളിക്കാനുള്ള താരത്തിന്റെ ശ്രമം താരലേല പട്ടികയില്‍ നിന്ന് ബിസിസിഐ ഒഴിവാക്കിയതോടെ വിഫലമായിരുന്നു.