എല്ലാം വെല്ലുവിളികളയേയും അതിജീവിച്ച് ഇന്ത്യ തിരികെ വരും :പ്രതീക്ഷയുടെ സന്ദേശവുമായി കെവിൻ പീറ്റേഴ്സൺ

kevin pietersen

കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയെ ഏറെ മോശം സാഹചര്യത്തിലൂടെയാണ് മുൻപോട്ട് കൊണ്ടുപോകുന്നത്  .മിക്ക സംസ്ഥാനങ്ങളിലും കോവിഡ് രോഗികൾ പെരുകുന്ന ഈ ദുഷ്കര അവസ്ഥയിലും ഇന്ത്യക്ക് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും വളരെയേറെ സംഭാവനകളാണ് ലഭിക്കുന്നത്.ഇപ്പോൾ   കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏറെ  പ്രതിസന്ധിയിലായ  ഇന്ത്യക്കായി  ഐക്യദാര്‍ഢ്യവുമായി  രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരവും പ്രമുഖ  കമന്റേറ്ററുമായ കെവിന്‍ പീറ്റേഴ്‌സണ്‍ .

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ ഭാഗമായി ഇന്ത്യയിൽ കമന്റേറ്റർമാരുടെ പാനലിൽ ഇടം കണ്ടെത്തിയ താരം ഐപിൽ ബിസിസിഐ ഇന്നലെ നിർത്തിവെച്ച സാഹചര്യത്തിൽ നാട്ടിലേക്ക് ഉടനടി  മടങ്ങുവാനുള്ള തയ്യാറെടുപ്പിലാണ് .
ഇന്ത്യയെ കാണുമ്പോള്‍ ഹൃദയം പിളരുകയാണെന്ന് പീറ്റേഴ്‌സണ്‍ ഇന്നലെ ട്വിറ്ററിൽ കുറിച്ചു .നിമിഷനേരം കൊണ്ട് ഏറെ വൈറലായ താരത്തിന്റെ പോസ്റ്റിൽ  ഇന്ത്യക്കായുള്ള പ്രാർത്ഥനയിൽ  ക്രിക്കറ്റ് പ്രേമികളും താരത്തിന്  വളരെ നന്ദി സൂചിപ്പിക്കുന്നുണ്ട് .

കെവിൻ പീറ്റേഴ്‌സന്റെ ട്വിറ്റർ പോസ്റ്റ് ഇപ്രകാരമാണ് “ഞാന്‍ ജീവിതത്തിൽ ഏറെ ഇഷ്ടപ്പെടുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ അവർ ഇത്തരത്തിൽ വലിയൊരു  ദുരിതത്തിലൂടെ  കടന്നുപോകുന്നത് കാണുമ്പോള്‍ വലിയ  വിഷമമുണ്ട്.പ്രതിസന്ധിയെല്ലാം മറികടന്ന് ഈ രാജ്യം തിരിച്ചുവരും. ഇന്ത്യ കാണിക്കുന്ന കാരുണ്യവും സ്നേഹവും  ഈ പ്രതിസന്ധി സമയത്തും ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോവില്ല.നമുക്ക് ഇന്ത്യക്കായി പ്രാർത്ഥിക്കാം ” മുൻ ഇംഗ്ലണ്ട് താരം തന്റെ പ്രതീക്ഷകൾ പങ്കുവെച്ചു .

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.
Scroll to Top