നിര്‍ത്തിവച്ച ഐപിഎല്‍ എപ്പോള്‍ നടത്തും. സാധ്യതകള്‍ ഇങ്ങനെ

962075 ipl

ബയോബബിളിലെ കോവിഡ് വ്യാപനം കാരണം ബിസിസിഐക്ക് അനിശ്ചിതകാലത്തേക്ക് ഐപിഎല്‍ നിര്‍ത്തിവയ്ക്കേണ്ടി വന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാംപില്‍ കോവിഡ് സ്ഥീകരിച്ചതിനു ശേഷം പിന്നീട് ഹൈദരബാദ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാംപിലും കോവിഡ് വ്യാപിക്കുകയായിരുന്നു. ഐപിഎല്‍ നിര്‍ത്തിവച്ചതോടെ താരങ്ങള്‍ക്ക് തിരികെ പോകാന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് ബിസിസിഐ അറിയിച്ചു.

നിര്‍ത്തിവച്ച ഐപിഎല്‍ എന്നു നടത്തുമെന്നും ബിസിസിഐ ആലോചിക്കുന്നുണ്ട്. ബാക്കി മത്സരങ്ങള്‍ സെപ്തംമ്പറില്‍ നടത്താനുള്ള സാധ്യതകളാണ് ബിസിസിഐ തേടുന്നത്. 60 ല്‍ 29 മത്സരങ്ങള്‍ നടത്തിയതിനാല്‍ ബാക്കി മത്സരങ്ങള്‍ 3 ആഴ്ച്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാം.

” ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം സെപ്തംമ്പര്‍ 14 നാണ് അവസാനിക്കുന്നത്. ഐസിസി ടി20 ലോകകപ്പ് ഒക്ടോബര്‍ 18 ന് ആരംഭിക്കും. ഇതിനിടയിലുള്ള ദിവസങ്ങളിലാണ് ഐപിഎല്‍ നടത്താന്‍ ആലോചിക്കുന്നത് എന്ന് ബ്രിജേഷ് പാട്ടേല്‍ അറിയിച്ചു. എന്നാല്‍ ഐസിസിയുടേയും മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളുടേയും പ്ലാനുകള്‍ അനുസരിച്ചു വേണം ഐപിഎല്‍ ഒരുക്കാന്‍.

എന്നാല്‍ ടി20 ലോകകപ്പ് മുന്നില്‍കണ്ട് വിദേശ താരങ്ങള്‍ ഐപിഎല്ലില്‍ പങ്കെടുക്കുമോ എന്ന് സംശയമാണ്. രാജ്യത്തിനായി ലോകകപ്പ് കളിക്കാന്‍ നില്‍ക്കേ ഐപിഎല്ലില്‍ അനാവശ്യ പരിക്ക് വാങ്ങിച്ചുകൂട്ടാന്‍ താരങ്ങള്‍ തയ്യാറാകുമോ എന്നും കണ്ടറിയേണ്ടതുണ്ട്.

Read Also -  സഞ്ചുവിന് ലോകകപ്പ് സ്വപനങ്ങള്‍ മറക്കാം. റിസര്‍വ് നിരയില്‍ മാത്രം സ്ഥാനം. റിപ്പോര്‍ട്ട്.
Scroll to Top