ഐപിഎൽ പതിനഞ്ചാം പതിപ്പിലെ ഏറ്റവും മോശം ടീമിനെ പ്രവചിച്ച് ഇന്ത്യൻ ടീമിൻ്റെ മുൻ ക്യാപ്റ്റനായ കെ ശ്രീകാന്ത്. മുൻ ചാമ്പ്യൻമാരായ സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിമർശിച്ചത്. അവസാന രണ്ടു സ്ഥാനക്കാരിൽ ഒരാൾ ഇവരായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ഐപിഎല്ലിൽ ഈ വർഷം രാജസ്ഥാനെതിരെയായിരുന്നു ഹൈദരാബാദിൻ്റെ ആദ്യ മത്സരം. മത്സരത്തിൽ പൊരുതാൻ പോലുമാവാതെ ഹൈദരാബാദ് കീഴടങ്ങിയിരുന്നു. 61 റൺസിനായിരുന്നു തോൽവി.
വാഷിംഗ്ടൺ സുന്ദറിനെ എട്ടാം നമ്പറിൽ ബാറ്റിങ്ങിനിറക്കിയ ഹൈദരാബാദ് തീരുമാനത്തിനെതിരെ മുൻ ഇന്ത്യൻ ടെസ്റ്റ് ഓപ്പണർ വസീം ജാഫറും വിമർശിച്ചിരുന്നു.
വാഷിംഗ്ടൺ സുന്ദറിനെ എന്തായാലും എട്ടാം നമ്പറിൽ മുകളിൽ ബാറ്റ് ചെയ്യിക്കണമെന്നും ഈ ഒരു പൊസിഷനിൽ ബാറ്റ് ചെയ്യിച്ചാൽ അവരിൽ നിന്നും ഒന്നും നേടാൻ ആകും എന്ന് കരുതേണ്ടെന്നും വസിം ജാഫർ പറഞ്ഞു. പവർ പ്ലേയിൽ കുറച്ച് ഓവറുകൾ എറിയിക്കണം എന്നും ബാറ്റിംഗിൽ ആറാം നമ്പറിലോ ഏഴാം നമ്പറിലോ ഇറക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇങ്ങനെ ചെയ്താൽ അവന് ആത്മവിശ്വാസം കൂടുമെന്നും ജാഫർ നിരീക്ഷിച്ചു.
ആദ്യ മത്സരത്തിൽ രാജസ്ഥാനെതിരെ ഒരു ഘട്ടത്തിൽ പോലും ഭീഷണി ഉയർത്താൻ ഹൈദരാബാദിന് സാധിച്ചില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും രാജസ്ഥാൻ ഏകാധിപത്യം നേടി.