അവനെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. അവൻ പ്രതിഭയാണ്. സെലക്ടർമാർക്ക് മുന്നിൽ ഇന്ത്യൻ കോച്ചിൻ്റെ നിർദ്ദേശം.

images 25 1

ഐപിഎല്ലിൽ വേഗത കൊണ്ട് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ് പേസർ ഉമ്രാൻ മാലിക്. രാജസ്ഥാൻ റോയൽസിനെതിരെ ഉള്ള പ്രകടനം താരത്തിന് ശ്രദ്ധ കൂട്ടി. വേഗതയാണ് താരത്തിൻെറ പ്രത്യേകത.

നാലോവറിൽ 37 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് ആയിരുന്നു രാജസ്ഥാനെതിരെ താരം നേടിയത്. ദേവദത്ത് പടിക്കൽ,ജോസ് ബട്‌ലർ എന്നിവരായിരുന്നു ഉമ്രാൻ്റെ വേഗതക്ക് ഇരയായത്. ഇപ്പോഴിതാ താരത്തിനെ പുകഴ്ത്തി കൊണ്ടെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ കോച്ച് രവിശാസ്ത്രി.

images 26 2

രവി ശാസ്ത്രിയുടെ വാക്കുകളിലൂടെ..
“ഹൈദരാബാദ് ഫാസ്റ്റ് ബോളർ ഉമ്രാൻ മാലിക്കിനെ കരുതലോടെ കൈകാര്യം ചെയ്യണം. അതിവേഗത്തിൽ പന്ത് എറിയുന്ന കാശ്മീർ പേസർ ഭാവി ഇന്ത്യൻ താരമാണ്.”- അദ്ദേഹം പറഞ്ഞു.

images 10 3

മത്സരത്തിൽ ഹൈദരാബാദ് 61 റൺസിന് കൂറ്റൻ തോൽവി വഴങ്ങിയിരുന്നു. മലയാളി താരവും രാജസ്ഥാനിലെ ക്യാപ്റ്റനുമായ സഞ്ജുവിൻ്റെ ബാറ്റിംഗ് വെടിക്കെട്ടും മത്സരത്തിൽ ഉണ്ടായിരുന്നു. 55 റൺസ് ആയിരുന്നു നായകൻ നേടിയത്. താരത്തിൻറെ രാജസ്ഥാനു വേണ്ടി നൂറാമത് ഐപിഎൽ മത്സരം കൂടിയായിരുന്നു ഇത്.

images 27 2
See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.
Scroll to Top