ദേശീയ ടീമിൽ നിന്നും വിരമിക്കാൻ ഒരുങ്ങി സല.

ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന് ഈജിപ്തിന് യോഗ്യത ലഭിച്ചിരുന്നില്ല. ചൊവ്വാഴ്ച നടന്ന നിർണായക മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ സെനഗലിനോട് തോൽവി വഴങ്ങിയാണ് ഈജിപ്ത് ഖത്തർ ലോകകപ്പിൽ നിന്നും പുറത്തായത്. പെനാൽറ്റി ഷൂട്ടൗട്ടിൽ സലയുടെ കിക്ക് പഴായിരുന്നു.

ലോകകപ്പ് യോഗ്യത മത്സരത്തിലെ ആദ്യ പാദത്തിൽ സെനഗലിനോട് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ച് ഈജിപ്ത് മുന്നിലായിരുന്നു. എന്നാൽ രണ്ടാം പാദത്തിൽ ഒരു ഗോൾ മടക്കി സെനഗൽ ഒപ്പത്തിനൊപ്പം എത്തി.

images 3

2011ലാണ് സലാ ഈജിപ്ത് ടീമിൽ എത്തുന്നത്. ലിവർപൂളിൻ്റെ മിന്നും താരമായ സലയുടെ അവസാന മിനുട്ട് ഗോളിലാണ് 2017 ലെ ലോകകപ്പിന് ഈജിപ്ത് യോഗ്യത നേടിയത്. അന്ന് റഷ്യയിലേക്ക് ഈജിപ്തിനെ എത്തിക്കാൻ സല വിജയിച്ചെങ്കിലും ഇത്തവണ ഖത്തറിൽ എത്തിക്കാൻ സലക്ക് ആയില്ല.

images 5

ഇപ്പോഴിതാ താരം ദേശീയ ടീമിൽ നിന്നും വിരമിച്ചേക്കും എന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. ഈജിപ്തിൻ്റെ യുവജന കായിക മന്ത്രാലയം പുറത്തുവിട്ട വീഡിയോയിൽ ആണ് വിരമിക്കൽ സൂചന ലഭിച്ചിരിക്കുന്നത്. താൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഏറെ അഭിമാനപൂർവ്വം പറയുന്ന ടീമാണ് ഈജിപ്ത് എന്നാണ് താരം പറഞ്ഞത്. നിങ്ങളോടൊപ്പം കളിക്കുന്നത് തനിക്ക് ആദരവാണ് എന്നും സല സഹ താരങ്ങളോട് പറയുന്നതും വീഡിയോയിലുണ്ട്.

images 4

87 കളികളിൽ നിന്നും 47 ഗോളുകൾ സല ഈജിപ്ത്തിന് വേണ്ടി നേടിയിട്ടുണ്ട്. ആഫ്രിക്കൻ നേഷൻസ് കപ്പിന് ഫൈനലിൽ എത്തിക്കാനും താരത്തിനായി. ഫൈനലിൽ സെനഗലിനോട് ആയിരുന്നു അന്നും ഈജിപ്ത് തോറ്റത്.