ഐപിഎൽ വേണ്ട; ബൗളർമാരോട് ഡീൻ എൽഗാർ.

0
3



ഈ മാസം 26നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങുന്നത്. ഇത്തവണ 10 ടീമുകളാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. ഈ മാസം 30 മുതൽ ഏപ്രിൽ 12 വരെയാണ് ദക്ഷിണാഫ്രിക്കയുടെ ബംഗ്ലാദേശ് പരമ്പര. ഇപ്പോഴിതാ ബംഗ്ലാദേശ് പരമ്പരക്ക് വേണ്ടി ഐപിഎൽ ഉപേക്ഷിക്കുവാൻ തങ്ങളുടെ ബൗളർമാരോട് ആവശ്യപ്പെട്ടിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ഡീൻ എൽഗാർ.

FB IMG 1646477593256

ആൻറിക്ക് നോർക്കിയ, കാഗിസോ റബാട,മർക്കോ ജാൻസൻ, ലുംഗിസാനി എങ്കിടി എന്നിവരെല്ലാം ഇപ്രാവശ്യത്തെ ഐപിഎൽ കരാറിൽ ഉള്ളവരാണ്.

FB IMG 1646477604278

ഇവർക്കെല്ലാം പുറമേ റാസി വാൻ ഡർ ഡൂസനും എയ്ഡൻ മാർക്രവും ഐപിഎൽ കരാറിൽ ഉള്ള ദക്ഷിണാഫ്രിക്കൻ താരങ്ങളാണ്. ദക്ഷിണാഫ്രിക്കൻ താരങ്ങളോട് താൻ ഐപിഎൽ ഉപേക്ഷിക്കുവാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡീൻ എൽഗർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here