ക്രിക്കറ്റ് ലോകം വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സൗത്താഫ്രിക്കൻ പര്യടനത്തിന് ഈ മാസം 26ന് ടെസ്റ്റ് മത്സരത്തോടെ തുടക്കം കുറിക്കും. ശക്തമായ ടീമുമായി സൗത്താഫ്രിക്കൻ ടീം ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പരക്കായി ഇപ്പോൾ എത്തുമ്പോൾ പോരാട്ടം കനക്കുമെന്നത് തീർച്ച. ഏറെ വർഷങ്ങളായി ഇന്ത്യൻ ടീമിന് സൗത്താഫ്രിക്കയിൽ ഒരു ടെസ്റ്റ് പരമ്പര ജയിക്കാനായി കഴിഞ്ഞിട്ടില്ല. നേരത്തെ 2-1സൗത്താഫ്രിക്കയോട് തോറ്റ ഇന്ത്യൻ ടീമിനെ നയിച്ച വിരാട് കോഹ്ലി ഇത്തവണ ഐതിഹാസിക പരമ്പര നേട്ടമാണ് സ്വപ്നം കാണുന്നത്. കിവീസിന് എതിരായ ടെസ്റ്റ് പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസം ഇന്ത്യൻ ടീമിനൊപ്പമുണ്ട്.
എന്നാൽ ടെസ്റ്റ് പരമ്പരക്കുള്ള മികച്ച ഒരു സ്‌ക്വാഡുമായി എത്തുകയാണ് ഇപ്പോൾ സൗത്താഫ്രിക്കൻ ടീം.21 അംഗ ടെസ്റ്റ് സ്‌ക്വാഡിനെയാണ് സൗത്താഫ്രിക്കൻ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചത്. പേസർമാരായ കഗീസോ റബാഡ,ആൻട്രിച്ച് നോർട്ചേ എന്നിവർ ടീമിലേക്ക് ടീമിലേക്ക് തിരികെ എത്തിയപ്പോൾ രണ്ട് വർഷങ്ങൾക്ക് ശേഷം ഡ്വെയ്ന്‍ ഒളിവർക്ക് കൂടി ടീമിൽ സ്ഥാനം ലഭിച്ചു. പരമ്പരയിൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് ഭീതി വിതക്കുമെന്ന് കരുതുന്ന സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളിംഗ് നിരയിലേക്കാണ് റബാഡയും തിരികെ എത്തുന്നത്.സ്റ്റാർ ഓപ്പണിങ് ബാറ്റ്‌സ്മാൻ ഡീൻ എൽഗാറാണ് ടീമിന്റെ നായകൻ
അതേസമയം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഭാഗമാണ് ഈ ടെസ്റ്റ് പരമ്പര എന്നതിനാൽ തന്നെ ഇരു ടീമുകൾക്കും ടെസ്റ്റ് പരമ്പര നിർണായകമാണ്. ടി :20 ലോകകപ്പിന് ശേഷം പൂർണ്ണമായും വിശ്രമത്തിലായിരുന്ന വിക്കറ്റ് കീപ്പർ ക്വിന്‍റണ്‍ ഡികോക്ക് ടീമിലേക്ക് തിരികെ എത്തി. ഇന്ത്യക്ക് എതിരെ വളരെ മികച്ച റെക്കോർഡുള്ള താരമാണ് ക്വിന്‍റണ്‍ ഡികോക്ക്.26ന് സെഞ്ചൂറിയനിലാണ് ആദ്യത്തെ ടെസ്റ്റ് മത്സരം. മൂന്ന് ടെസ്റ്റ് മത്സര പരമ്പരക്ക് ശേഷം ഇരു ടീമുകൾ നാല് മത്സര ടി :20 പരമ്പരയിലും കൂടി ഏറ്റുമുട്ടും.പരമ്പരക്കുള്ള ഇന്ത്യൻ ടീം സ്‌ക്വാഡിനെ വൈകാതെ പ്രഖ്യാപിക്കും
സൗത്താഫ്രിക്കൻ സ്‌ക്വാഡ് :Dean Elgar (captain), Temba Bavuma (vice-captain), Quinton de Kock (wicketkeeper), Kagiso Rabada, Sarel Erwee, Beuran Hendricks, George Linde, Keshav Maharaj, Lungi Ngidi, Aiden Markram, Wiaan Mulder, Anrich Nortje, Keegan Petersen, Rassie van der Dussen, Kyle Verreynne, Marco Jansen, Glenton Stuurman, Prenelan Subrayen, Sisanda Magala, Ryan Rickelton, Duanne Olivier