സൗത്താഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ അടുത്താഴ്ച്ചയാണ് പ്രഖ്യാപിക്കുക. ടീമിലെ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മ, വീരാട് കോഹ്ലി, കെല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രീത് ബൂംറ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചേക്കും. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ പുതിയ ക്യാപ്റ്റന്‍റെ കീഴിലായിരിക്കും ഇന്ത്യ ഇറങ്ങുക. മുന്‍പ് ഇന്ത്യന്‍ ടീമിനെ നയിച്ച ശിഖാര്‍ ധവാനും, ഐപിഎല്ലില്‍ അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്തിനെ പ്ലേയോഫില്‍ എത്തിച്ച ഹാര്‍ദ്ദിക്ക് പാണ്ട്യ എന്നിവരാണ് ക്യാപ്റ്റന്‍സി സ്ഥാനം വഹിക്കാന്‍ മുന്‍പന്തിയിലുള്ളത്.
ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെയുള്ള പര്യടനത്തിനു മുന്‍പ് താരങ്ങള്‍ക്ക് മതിയാ വിശ്രമം ലഭിച്ച് ഫ്രഷായി കിട്ടുവാനാണ് ബിസിസിഐയുടെ നീക്കം. “സെലക്ടർമാർക്ക് രണ്ട് തിരഞ്ഞെടുപ്പുകളുണ്ട്. കഴിഞ്ഞ വർഷത്തെ ശ്രീലങ്കൻ പരമ്പരയിൽ വിരാട്, രോഹിത്, രാഹുൽ എന്നിവരുടെ അഭാവത്തിൽ ശിഖർ ധവാൻ നേരത്തെ തന്നെ ഇന്ത്യയുടെ നായകനായിരുന്നു. എന്നാൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി ഹാർദിക് പാണ്ഡ്യയുടെ മികച്ച ക്യാപ്റ്റൻസി ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ല. അതിനാൽ ക്യാപ്റ്റന്‍സി ആര് എന്നത് കടുത്ത തീരുമാനമാകും” ഒരു ബിസിസിഐ ഒഫീഷ്യല്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
ശ്രീലങ്കക്കെതിരെ കളിച്ച പല താരങ്ങളും ടീമില്‍ തുടരുമെന്നാണ് സൂചന. റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷാന്‍, ശ്രേയസ്സ് അയ്യര്‍, ദീപക്ക് ഹൂഡ, സഞ്ചു സാംസണ്‍, ശിഖാര്‍ ധവാന്‍, ഹാര്‍ദ്ദിക്ക് പാണ്ട്യ എന്നിവരായിരിക്കും ബാറ്റര്‍മാര്‍. ഭുവനേശ്വര്‍ കുമാര്‍, പ്രസീദ്ദ് കൃഷ്ണ, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍ എന്നിവര്‍ക്ക് പേസ് ഡിപാര്‍ട്ട്മെന്‍റില്‍ ഇടം ലഭിച്ചേക്കും. മികച്ച ഫോമിലുള്ള ചഹലും, കുല്‍ദീപ് യാദവും സ്പിന്നര്‍മാരായി എത്തും.
ഐപിഎല്ലില്‍ വിസ്മയിച്ച മൊഹ്സിന്‍ ഖാന് സാധ്യതയുണ്ടെന്നും ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞു. പക്ഷേ ഉമ്രാന്‍ മാലിക്കിനെയും അര്‍ഷദീപിനെയും എഴുതിതള്ളുന്നില്ലെന്നും പക്ഷേ ഇവരേക്കാള്‍ മുന്നിലാണ് ഈ ലക്നൗ ബോളര്‍ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജൂണ്‍ 9 ന് ഡല്‍ഹിയിലാണ് ആദ്യ ടി20. അതിനു ശേഷം 12, 14, 17, 19 തീയ്യതികളില്‍ മത്സരങ്ങള്‍ നടക്കും.
South Africa tour of India, 2022 |
||||
Sr. No. |
Day |
Date |
Match |
Venue |
1 |
Thursday |
9th June |
1st T20I |
Delhi |
2 |
Sunday |
12th June |
2nd T20I |
Cuttack |
3 |
Tuesday |
14th June |
3rd T20I |
Vizag |
4 |
Friday |
17th June |
4th T20I |
Rajkot |
5 |
Sunday |
19th June |
5th T20I |
Bengaluru |