റിവ്യൂ കൊടുത്തത് സഹതാരം ; പറ്റില്ലെന്ന് അംപയര്‍

rinku singh 2022

ഐപിൽ പതിനഞ്ചാം സീസൺ അത്യന്തം സസ്പെൻസുകൾ നിറച്ചാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഗുജറാത്ത് ഒഴികെയുള്ള ഒരു ടീമും പ്ലേഓഫിലേക്ക് സ്ഥാനം നേടിയിട്ടില്ല. അതിനാൽ തന്നെ ഓരോ മത്സരവും ടീമുകൾക്ക് നിർണായകമാണ്. ഇപ്പോൾ നടക്കുന്ന കൊൽക്കത്ത :ഹൈദരാബാദ് മത്സരവും അതിനാൽ തന്നെ രണ്ട് ടീമുകളുടെ ഭാവിയും നിർണ്ണയിക്കും. മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും തന്നെ രണ്ട് ടീമും സ്വപ്നം കാണുന്നില്ല. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച കൊൽക്കത്ത ടീമിന് തുടക്ക ഓവറുകളിൽ പിഴച്ചെങ്കിലും അവസാന ഓവറുകളിലെ റസ്സൽ വെടിക്കെട്ട് അവരെ 177 റൺസിലേക്ക് എത്തിച്ചു

ആന്ദ്രേ റസ്സൽ (49 റൺസ്‌ ), ബില്ലിങ്ങ്സ് (34 റൺസ്‌), രഹാനെ (28 റൺസ്‌ )എന്നിവരുടെ പ്രകടനം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന് സഹായകമായി മാറിയപ്പോൾ യുവ പേസർ ഉമ്രാൻ മാലിക്ക് മൂന്ന് വിക്കറ്റുകളുമായി തിളങ്ങി. അതേസമയം കൊൽക്കത്ത ഇന്നിങ്സിൽ ഒരു നാടകീയ സംഭവം കൂടി അരങ്ങേറി.നടരാജൻ എറിഞ്ഞ ഓവറിൽ റിങ്കു സിംഗ് വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് പുറത്തായത്. നടരാജന്റെ ഫുൾ ലെങ്ത് ഓവറിൽ റിങ്കുവിന് പിഴച്ചപ്പോൾ ഓൺ ഫീൽഡ് അമ്പയർ ഔട്ട്‌ വിധിക്കുകയായിരുന്നു. നീണ്ട അപ്പീൽ നടത്തിയ ശേഷമാണ് അമ്പയർ ഔട്ട്‌ വിധിച്ചത് എങ്കിലും ബാറ്റ്‌സ്മാനായ റിങ്കു സിംഗ് ഈ തീരുമാനത്തിൽ സന്തോഷവാനായിരുന്നില്ലാ

See also  ബുമ്ര തിരികെയെത്തി. ദേവദത്ത് പടിക്കലിന് സുവർണാവസരം. ഇന്ത്യയുടെ ടെസ്റ്റ്‌ സ്‌ക്വാഡിലെ മാറ്റങ്ങൾ.

താരം ഉടനടി തന്നെ ഡീആർഎസ്‌ റിവ്യൂവിന് വേണ്ടി നോൺ സ്ട്രൈക്ക് എൻഡിൽ നിന്ന സാം ബില്ലിംഗ്സുമായി ചർച്ച നടത്തി. ശേഷം ഓൺ ഫീൽഡ് അമ്പയർക്ക് നേരെ ബില്ലിങ്ങ്സാണ് റിവ്യൂ ചെയ്യാനായി ആംഗ്യം കാണിച്ചു. എന്നാൽ റൂൾസ്‌ പ്രകാരം ആ ബോൾ നേരിട്ടതായ ബാറ്റ്‌സ്മാനാണ് റിവ്യൂവിനായി നിർദേശം നൽകേണ്ടത്. ഇതോടെ റിവ്യൂവിനുള്ള സമയവും നഷ്ടമായി.

റിവ്യൂ ചെയ്യാനുള്ള സമയത്തിനുള്ളിൽ റിങ്കു സിംഗ് തന്റെ തീരുമാനത്തിലേക്ക് എത്താതെ വന്നതോടെ അമ്പയർമാർ താരത്തോട് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങാനായി പറഞ്ഞു. ഇതാണ് അൽപ്പ നേരം ഗ്രൗണ്ടിൽ ആശയ കുഴപ്പം സൃഷ്ടിച്ചത്. തീരുമാനം റിവ്യൂ ചെയ്താലും അത് ഔട്ടാകും എന്നതിനാല്‍ കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിച്ചില്ലാ.

Scroll to Top