അവൻ പാകിസ്ഥാനിൽ ആയിരുന്നെങ്കിൽ അന്താരാഷ്ട്ര മത്സരം കളിച്ചേനെ. ഇന്ത്യൻ യുവതാരത്തെ കുറിച്ച് കമ്രാൻ അക്മൽ

images 38

വേഗത കൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന ഇന്ത്യൻ യുവതാരം ഉമ്രാൻ മാലിക് പാകിസ്ഥാനില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇപ്പോൾ അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചിട്ടുണ്ടാകുമായിരുന്നു എന്ന് കമ്രാൻ അക്മൽ. ഈ ഐപിഎൽ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകളാണ് ഉമ്രാൻ മാലിക് സ്വന്തമാക്കിയിട്ടുള്ളത്. പ്രഥമ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ചാമ്പ്യന്മാർ ആകുമ്പോൾ ആ ടീമിൽ ഉണ്ടായിരുന്ന പാകിസ്ഥാൻ താരമാണ് കമ്രാൻ അക്മൽ.

“ഒരു പക്ഷേ അവൻ പാക്കിസ്ഥാനിൽ ആയിരുന്നെങ്കിൽ ഇപ്പോൾ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ടായിരിക്കും. അവൻ്റെ എക്കോണമി ഉയർന്നതാണ്. ഓരോ മത്സരങ്ങൾ കഴിയുമ്പോഴും അവൻ്റെ വേഗത ഉയർന്നുവരുന്നു. ഉയർന്നുവരിക അല്ലാതെ അവൻ്റെ വേഗതയ്ക്ക് കുറവുകൾ സംഭവിക്കുന്നില്ല. ഇന്ത്യൻ ടീമിൽ സ്ഥാനത്തിനു വേണ്ടി കടുത്ത മത്സരമാണ് നടക്കുന്നത്.

images 40 1

മുൻപ് ഇന്ത്യ ഫാസ്റ്റ് ബൗളർ ഇല്ലാതെ കഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ നിരവധി ബൗളർമാർ അവർക്കുണ്ട്. അതുകൊണ്ടുതന്നെ മികച്ച ആളുകളെ തിരഞ്ഞെടുക്കുന്നത് ഇന്ത്യൻ സെലക്ടർമാർക്ക് ബുദ്ധിമുട്ടായിരിക്കും. കഴിഞ്ഞ സീസണിൽ അവൻ ഒന്നോ രണ്ടോ മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. അവൻ പാകിസ്ഥാനിൽ ആയിരുന്നെങ്കിൽ ഉറപ്പായും ഞങ്ങൾക്ക് വേണ്ടി കളിച്ചിട്ട് ഉണ്ടാകും.”-കമ്രാൻ അക്മൽ പറഞ്ഞു.

Read Also -  5 വർഷം കൂടുമ്പോൾ മാത്രം മെഗാലേലം, 6 താരങ്ങളെ നിലനിർത്താം. മാറ്റങ്ങൾക്ക് ഒരുങ്ങി ഐപിഎൽ.
images 39 1

ഐപിഎൽ സീസൺ മുഴുവൻ കളിക്കാനുള്ള അവസരം ഉമ്രാനു നൽകി ഇന്ത്യ പക്വത കാട്ടി. ബ്രെറ്റ് ലീ, ശുഐബ് അക്തർ എന്നിവരും ഇതുപോലെയായിരുന്നു. ഉമ്രാനെപ്പോലെ അവരും കൂടുതൽ റൺസ് വഴങ്ങി, പക്ഷേ, വിക്കറ്റുകളും വീഴ്ത്തി. ഇങ്ങനെയാകണം സ്ട്രൈക്ക് ബോളർമാർ’– അക്മൽ പറഞ്ഞു

Scroll to Top