സെഞ്ചുറിയുമായി കെല്‍ രാഹുല്‍. ഇന്ത്യ വമ്പന്‍ സ്കോറിലേക്ക്.

ദക്ഷിണാഫ്രിക്കകെതിരെയുള്ള മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ദിനത്തില്‍ ഇന്ത്യ ശക്തമായ നിലയില്‍. ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് എന്ന നിലയിലാണ്. 122 റണ്‍സുമായി കെല്‍ രാഹുലും 40 റണ്‍സുമായി രഹാനയുമാണ് ക്രീസില്‍

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ലഭിച്ചത് മികച്ച തുടക്കമാണ്. ഒന്നാം വിക്കറ്റില്‍ കെല്‍ രാഹുല്‍ – മായങ്ക് അഗര്‍വാള്‍ സംഖ്യം 117 റണ്‍സ് കൂട്ടിചേര്‍ത്തതിനു ശേഷമാണ് മടങ്ങിയത്. 123 പന്തിൽ 9 ബൗണ്ടറിയടക്കം 60 റൺസെടുത്ത മായങ്കിനെ മടക്കി ലുങ്കി എൻഗിടിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത പന്തില്‍ ചേത്വേശര്‍ പൂജാരയെ മടക്കി എന്‍ഗിടി ഇന്ത്യക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു.

332276

എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച രാഹുൽ – ക്യാപ്റ്റൻ വിരാട് കോലി സഖ്യം ഇന്ത്യയെ 150 കടത്തി. ഇരുവരും ചേര്‍ന്ന് 82 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. 35 റണ്‍സാണ് വീരാട് കോഹ്ലി നേടിയത്. പിന്നീട് എത്തിയ രഹാന കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യന്‍ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചു. കെല്‍ രാഹുലും – അജിങ്ക്യ രഹാനയും ചേര്‍ന്ന് അപരാജിത 73 റണ്‍സ് കൂട്ടിചേര്‍ത്തു. സൗത്താഫ്രിക്കന്‍ നിരയില്‍ ലുങ്കി എന്‍ഗീഡിയാണ് 3 വിക്കറ്റും വീഴ്ത്തിയത്.

332295

വസീം ജാഫര്‍ കേപ് ടൗണിൽ 2006/07 സീസണിൽ ശതകം നേടിയ ശേഷം ഒരു ഇന്ത്യന്‍ ഓപ്പണിംഗ് താരം ദക്ഷിണാഫ്രിക്കയിൽ ശതകം നേടുന്നത് ഇത് ആദ്യമായിട്ടാണ്

പ്ലേയിംഗ് ഇലവനുകള്‍ 

ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗാര്‍, എയ്‌ഡന്‍ മാര്‍ക്രം, കീഗന്‍ പീറ്റേഴ്‌സണ്‍, റാസി വാന്‍ ഡര്‍ ഡസ്സന്‍, തെംബ ബവൂമ, ക്വിന്‍റണ്‍ ഡി കോക്ക്, വിയാന്‍ മള്‍ഡര്‍, മാര്‍കോ ജാന്‍സണ്‍, കേശവ് മഹാരാജ്, കഗിസോ റബാഡ, ലുങ്കി എന്‍ഗിഡി

Previous articleആദ്യ ദേശീയ കിരീടവുമായി ഹിമാചൽ പ്രദേശ് :തമിഴ്നാടിനെ വീഴ്ത്തി കന്നി കിരീടം
Next articleകേരളാ ബ്ലാസ്റ്റേഴ്സിനു സമനില. ഗോളുമായി സഹല്‍ റെക്കോഡ് നേട്ടത്തില്‍