അവൻ അത് നേടുവാൻ എന്തും ചെയ്യും; ഇന്ത്യൻ യുവതാരത്തെ കുറിച്ച് സ്മിത്ത്

ഐപിഎല്ലിൽ മോശം പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ ടീമിൽ എത്തിയ ഇഷാൻ കിഷൻ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വച്ച് നടക്കുന്ന ട്വൻ്റി 20 ലോകകപ്പ് ഇന്ത്യൻ ടീമിൽ സ്ഥാനം നേടാൻ വേണ്ടിയാണ് താരം കഷ്ടപ്പെടുന്നത്. ഇപ്പോഴിതാ ഇഷാൻ കിഷനെ കുറിച്ച് സംസാരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ മുൻ നായകൻ ഗെയിം സ്മിത്ത്.


ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം നേടുവാൻ വേണ്ടി സെലക്ടർമാരെ ഇഷാൻ കിഷൻ ഒരുപാട് സമ്മർദ്ദത്തിലാക്കുന്നുണ്ടെന്നാണ് ദക്ഷിണാഫ്രിക്കൻ മുൻ നായകൻ പറഞ്ഞത്. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കുവാൻ തന്നെ കൊണ്ട് ചെയ്യാൻ സാധിക്കുന്നത് എല്ലാം അവൻ ചെയ്യുന്നുണ്ടെന്നും സ്മിത്ത് പറഞ്ഞു. താരത്തിൻ്റെ വാക്കുകൾ വായിക്കാം..

“ഇന്ത്യക്കു വേണ്ടി ടി20 ലോക കപ്പില്‍ കളിക്കുന്നതിനു വേണ്ടി തന്നെക്കൊണ്ട് കഴിയാവുന്നതെല്ലാം ഇഷാന്‍ കിഷന്‍ ചെയ്യുന്നുണ്ട്. ഒരു യുവതാരമെന്ന നിലയില്‍ അവന്റെ മുന്നിലുള്ള വഴി നന്നായി പെര്‍ഫോം ചെയ്യുകയെന്നതാണ്. അവന്‍ അതു ചെയ്യുന്നുമുണ്ട്.

images 33 2


ലോക കപ്പ് ടീമിലെ സ്ഥാനത്തിനായി കൈയുയര്‍ത്തി സെലക്ടര്‍മര്‍ക്കു മേല്‍ ഇഷാന്‍ ഒരുപാട് സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഇഷാന്റെ പ്രകടനം ക്യാപ്റ്റന്‍, കോച്ച് എന്നിവരെയും സമ്മര്‍ദ്ദത്തിലാക്കുന്നതാണ്.”-സ്മിത്ത് പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ ടോപ് സ്കോറർ ആണ് ഇഷാൻ കിഷൻ. രണ്ട് അർദ്ധ സെഞ്ച്വറിയടക്കം നാലു മത്സരങ്ങളിൽനിന്ന് 206 റൺസാണ് യുവതാരം നേടിയത്.