മിന്നൽ സെഞ്ച്വറി നേടി വിഷ്ണു വിനോദ്. 62 പന്തിൽ 109. വമ്പനടിയിൽ കൂറ്റൻ സ്കോറുമായി കേരളം.

vishnu vinod

സൈദ് മുഷ്തഖ് അലി ട്രോഫിയിലെ രണ്ടാം മത്സരത്തിൽ സർവീസസ് ടീമിനെതിരെ ഒരു കിടിലൻ സെഞ്ചുറി സ്വന്തമാക്കി മലയാളി താരം വിഷ്ണു വിനോദ്. കേരള ടീമിനായി മത്സരത്തിൽ ഒരു അത്യുഗ്രൻ സെഞ്ച്വറി തന്നെയാണ് വിഷ്ണു സ്വന്തമാക്കിയത്. വിഷ്ണുവിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിൽ നിശ്ചിത 20 ഓവറുകളിൽ 189 എന്ന സ്കോറിലെത്താൻ കേരള ടീമിന് സാധിച്ചിട്ടുണ്ട്. ആദ്യ മത്സരത്തിൽ ഹിമാചൽ പ്രദേശിനെതിരെ വമ്പൻ വിജയം സ്വന്തമാക്കിയ കേരളത്തിന് സർവീസസിനെതിരായ മത്സരത്തിലും വലിയ പ്രതീക്ഷയാണുള്ളത്.

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച കേരളത്തിനായി മൂന്നാമനായാണ് വിഷ്ണു വിനോദ് ക്രീസിലെത്തിയത്. നേരിട്ട ആദ്യം ബോൾ മുതൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് വിഷ്ണു കാഴ്ച വെച്ചത്. പവർപ്ലേ ഓവറുകളിലടക്കം സർവീസസിന്റെ ബോളർമാരെ തൂക്കി അടിക്കാൻ വിഷ്ണുവിന് സാധിച്ചു. ഒരു വശത്ത് വലിയ പ്രതീക്ഷയായിരുന്നു സഞ്ജു സാംസൺ നിറംമങ്ങിയപ്പോൾ മറുവശത്ത് വിഷ്ണു വിനോദിന്റെ വെടിക്കെട്ട് പ്രകടനങ്ങൾ തന്നെയാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ 59 പന്തുകളിൽ നിന്നായിരുന്നു വിഷ്ണു വിനോദ് തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്.

സെഞ്ച്വറിക്ക് ശേഷവും ആക്രമണപരമായി തന്നെ കളിക്കാനാണ് വിഷ്ണു തയ്യാറായത്. മത്സരത്തിൽ 62 പന്തുകൾ നേരിട്ട വിഷ്ണു വിനോദ് 109 റൺസ് സ്വന്തമാക്കുകയുണ്ടായി. 15 ബൗണ്ടറികളും 4 പടുകൂറ്റൻ സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. വിഷ്ണുവിന്റെ ഈ കിടിലൻ ഇന്നിങ്സിന്റെ ബലത്തിലായിരുന്നു കേരളം 189 എന്ന വമ്പൻ സ്കോറിൽ മത്സരത്തിൽ എത്തിയത്. എന്തായാലും സർവീസസ് ബോളർമാരെ അടിച്ചു തൂക്കിയാണ് വിഷ്ണുവിന്റെ ഈ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം. കേരളത്തിന്റെ ഹിമാചൽ പ്രദേശിനെതിരായ ആദ്യ മത്സരത്തിലും വിഷ്ണു ഇത്തരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തിരുന്നു.

See also  ദുബെ vs റിങ്കു. ഗിൽ vs ജയസ്വാൾ. സഞ്ജു vs ജിതേഷ്. ലോകകപ്പ് ടീമിലെത്താൻ പോരാട്ടം.

എന്നിരുന്നാലും ഒരു വശത്ത് കേരള നായകൻ സഞ്ജു സാംസൺ നനഞ്ഞ പടക്കമായത് കേരളത്തിന് വീണ്ടും നിരാശയുണ്ടാക്കി. മത്സരത്തിൽ 22 പന്തുകൾ നേരിട്ട സഞ്ജു 22 റൺസ് മാത്രമാണ് നേടിയത്. ഒരു ബൗണ്ടറിയും ഒരു സിക്സറും സഞ്ജു നേടുകയുണ്ടായി. പക്ഷേ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്താൻ ശ്രമിക്കുന്ന സഞ്ജു സാംസനെ സംബന്ധിച്ച് ഈ പ്രകടനം യാതൊരു തരത്തിലും ഗുണം ചെയ്യില്ല. മറുവശത്ത് വിഷ്ണു വിനോദിന്റെ പ്രകടനം കേരളത്തിന് എപ്പോഴും അഭിമാനിക്കാവുന്നതാണ്. വിഷ്ണുവിന്റെ മികവിൽ സർവീസസിനെതിരെ ശക്തമായ ഒരു നിലയിലെത്താൻ കേരളത്തിന് സാധിച്ചിട്ടുണ്ട്.

Scroll to Top