❛അതിഥി തൊഴിലാളി❜ പണിയെടുത്തു. സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു വിജയ തുടക്കം.

shreyas gopal and sanju samson

സൈദ് മുഷ്താഖ് അലി ട്രോഫിയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി കേരള ടീം. ഹിമാചൽ പ്രദേശിനെതിരായ മത്സരത്തിൽ 36 റൺസിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. കേരളത്തിനായി ബാറ്റിംഗിൽ വിഷ്ണു വിനോദു, സച്ചിൻ ബേബിയും തിളങ്ങി. ബോളിങ്ങിൽ ശ്രേയസ് ഗോപാലും വിനോദ് കുമാറുമാണ് തിളങ്ങിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും കൃത്യമായ മുൻതൂക്കം സ്ഥാപിച്ചായിരുന്നു മത്സരത്തിൽ കേരളം വിജയം കൊയ്തത്. എന്നിരുന്നാലും മത്സരത്തിൽ സഞ്ജു സാംസണ് ബാറ്റിംഗിൽ തിളങ്ങാനാവാതെ വന്നത് നിരാശയുണ്ടാക്കി.

മത്സരത്തിൽ ടോസ് നേടിയ ഹിമാചൽ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കം തന്നെയാണ് കേരള ടീമിന് മുഹമ്മദ് അസറുദ്ദീൻ നൽകിയത്. 14 പന്തുകൾ നേരിട്ട അസറുദ്ദീൻ 20 റൺസ് കേരളത്തിനായി നേടി. ശേഷം മൂന്നാമനായി ക്രീസിലെത്തിയ വിഷ്ണു വിനോദ് അടിച്ചു തകർത്തതോടെ കേരളത്തിന്റെ സ്കോർ കുതിച്ചു. മത്സരത്തിൽ 27 പന്തുകളിൽ 44 റൺസാണ് വിഷ്ണു വിനോദ് നേടിയത്. 5 ബൗണ്ടറികളും 2 സിക്സറുകളും വിഷ്ണുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു.

എന്നാൽ വിഷ്ണു കൂടാരം കയറിയതോടെ കേരളത്തിന്റെ സ്കോർ മന്ദഗതിയിലാവുകയായിരുന്നു. മാത്രമല്ല വലിയ പ്രതീക്ഷയായിരുന്ന നായകൻ സഞ്ജു സാംസൺ ക്രീസിലുറയ്ക്കാതെ വന്നത് കേരളത്തിന് തിരിച്ചടിയായി. മത്സരത്തിൽ രണ്ടു പന്തുകൾ നേരിട്ട സഞ്ജു കേവലം ഒരു റൺ മാത്രമാണ് നേടിയത്.

എന്നാൽ അവസാന ഓവറുകളിൽ കേരളത്തിന്റെ രക്ഷകനായി സച്ചിൻ ബേബി അവതരിക്കുകയായിരുന്നു. മികച്ച ഒരു ഫിനിഷിംഗ് കേരള ടീമിന് നൽകാൻ സച്ചിൻ ബേബിക്ക് സാധിച്ചു. 20 പന്തുകളിൽ 4 ബൗണ്ടറികളടക്കം സച്ചിൻ നേടിയത് 30 റൺസാണ്. ഇതോടെ കേരളത്തിന്റെ സ്കോർ 163ന് 8 എന്ന നിലയിൽ എത്തുകയായിരുന്നു.

Batting order Player Runs Balls Strike Rate 4s 6s Dismissal
1 MohammedAzharuddeen (RP) 20 14 142.86 4 0 c E CSen b K D Singh
2 RohanS Kunnummal 5 8 62.5 1 0 c A PVashisht b Vaibhav G Arora
3 VishnuVinod 44 27 162.96 5 2 lbw MJ Dagar
4 SalmanNizar 23 25 92 1 1 cVaibhav G Arora b Mukul Negi
5 SanjuSamson (c)(wk) 1 2 50 0 0 c E CSen b Mukul Negi
6 AbdulBazith P A 3 7 42.86 0 0 lbw MJ Dagar
7 ShreyasGopal 12 9 133.33 2 0 st PS Chopra b M J Dagar
8 SachinBaby (IP) 30 20 150 4 0 Notout
9 SijomonJoseph 11 8 137.5 0 1 run out (P S Chopra)
Total Score: 163/8 in 20.0 overs
Extras: B 4, Lb 2, W 8, Nb 0 (Total: 14)
Run Rate (RR): 8.15
Read Also -  "മോശം തീരുമാനങ്ങൾ. അമ്പയർമാരാണ് രാജസ്ഥാനെ തോല്പിച്ചത്", സഹീറും റെയ്‌നയും തുറന്ന് പറയുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹിമാചലിനെ തുടക്കത്തിൽ തന്നെ സമ്മർദ്ദത്തിലാക്കാൻ കേരള ബോളർമാർക്ക് സാധിച്ചു. ചോപ്രയെയും(1) വർമ്മയെയും(2) തുടക്കത്തിൽ തന്നെ പുറത്താക്കി വിനോദ് കുമാറാണ് കേരളത്തിനായി ആദ്യ പ്രഹരം നൽകിയത്.

കർണാടക ടീമിൽ നിന്ന് കേരള ടീമിലേക്കെത്തിയ ശ്രേയസ് ഗോപാൽ മികച്ച പ്രകടനമാണ് നടത്തിയത്. ഓപ്പണർ സെന്നിനെ(20) പുറത്താക്കി ശ്രേയസ് ഗോപാലും കേരളത്തിന് പ്രതീക്ഷകൾ നൽകി. എന്നാൽ ഒരു വശത്തുറച്ച ഗാങ്ട കേരളത്തിന് വെല്ലുവിളി ഉയർത്തിയിരുന്നു. 32 പന്തുകളിൽ 42 റൺസാണ് ഗാങ്ട നേടിയത്. എന്നാൽ ശ്രേയസ് ഗോപാൽ കൃത്യസമയത്ത് ഗ്യാങ്ടയെ പുറത്താക്കി കേരളത്തിനു മുൻതൂക്കം നൽകി. അങ്ങനെ മത്സരത്തിൽ കേരളം റൺസിന് വിജയം സ്വന്തമാക്കുകയായിരുന്നു.

കേരളത്തിനായി നാലോവറുകളിൽ 17 റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റ് സ്വന്തമാക്കിയ ശ്രേയസ് ഗോപാൽ ബോളിങ്ങിൽ തിളങ്ങി. 4 വിക്കറ്റുകൾ സ്വന്തമാക്കിയ വിനോദ് കുമാറും ശ്രേയസ്സിന് മികച്ച പിന്തുണയാണ് നൽകിയത്. സൈദ് മുഷ്തഖലി ട്രോഫിയിൽ കേരളത്തിന് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്.

Bowlers

O

R

WKTS

DOTS

ECON


Basil Thampi
4 33 0 11 8.25

Vinod Kumar C V
3.1 22 4 11 6.95

Asif K M
3 32 1 7 10.67

SijomonJoseph
4 15 1 12 3.75

Shreyas Gopal
4 17 4 11 4.25
Abdul Bazith PA 1 7 0 2 7
Scroll to Top