SMAT 2022 : അവസാന മത്സരത്തില്‍ വിജയവുമായി കേരളം. എറിഞ്ഞിട്ടതിനു പിന്നാലെ അടിച്ചിട്ടു

0
2

സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ വിജയവുമായി കേരളം. മേഖാലയക്കെതിരെ 5 വിക്കറ്റിന്‍റെ വിജയമാണ് കേരള നേടിയത്. മേഖാലയ ഉയര്‍ത്തിയ 101 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 12.2 ഓവറില്‍ മറികടന്നു.

കേരളത്തിനായി സച്ചിന്‍ ബേബി 24 പന്തില്‍ 28 റണ്‍സുമായി ടോപ്പ് സ്കോററായി. വിഷ്ണു വിനോദ് 12 പന്തില്‍ 3 ഫോറും 2 സിക്സുമായി 27 റണ്‍സ് സ്കോര്‍ ചെയ്തു. സഞ്ചു സാംസണ്‍ നേരിട്ട ആദ്യ പന്തില്‍ ഫോറടിച്ചതിനു ശേഷം അടുത്ത പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി മടങ്ങി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മേഖാലയ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സാണ് നേടിയത്. കേരള ബൗളര്‍മാര്‍ റണ്‍സ് വഴങ്ങാന്‍ പിശുക്ക് കാണിച്ചപ്പോള്‍ മേഖാലയ സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് ഒഴുകയില്ലാ. 20 റണ്‍സെടുത്ത ലെറിയാണ് ടോപ്പ് സ്കോറര്‍.

കേരളത്തിനായി വൈശാഖും മിഥുനും 2 വിക്കറ്റ് വീഴ്ത്തി. സിജോമോന്‍ ജോസഫ്, ആസീഫ്, ബേസില്‍ തമ്പി, മനു കൃഷ്ണന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ഗ്രൂപ്പില്‍ മുന്നിലെത്തുന്ന 5 ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിട്ട് യോഗ്യത നേടും. നിലവില്‍ 20 പോയിന്‍റുമായി കേരളം രണ്ടാമതാണ്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍ പ്രീക്വാര്‍ട്ടര്‍ മത്സരം കളിക്കണം. കേരളത്തിന്‍റെ ഗ്രൂപ്പില്‍ സര്‍വ്വീസിനു ഒരു മത്സരം കൂടി ബാക്കിയുണ്ട്. ഇതിനു ശേഷമാണ് ഗ്രൂപ്പില്‍ നിന്നും ക്വാളിഫൈ നേടുന്നവരെ തീരുമാനിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here